Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്തിൽ തുടർഭരണമെന്നും പ്രവചനം

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്തിൽ തുടർഭരണമെന്നും പ്രവചനം

മാർക്സിസം അരച്ചുകുടിക്കുന്നതിനു പകരമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേറെയെന്തോ കലക്കിക്കുടിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ജി. സുധാകരൻ എംഎല്‍എ വിമർശിച്ചു. ഇപ്പോൾ കാണുന്നതല്ല യഥാർത്ഥ മാർക്സിസമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ സുവർണ്ണകാലമാണിതെന്നും കൃത്യമായി പ്രവർത്തിച്ചാൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പുന്നപ്രയിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിൽ മാർക്സിസം ഇല്ലാതായെന്നും ആശയപരമായ ചോർച്ചയാണ് പാർട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എമ്മിൽ നല്ല കേഡർമാരില്ലെന്നും ചൂണ്ടിക്കാട്ടിയ സുധാകരൻ, ലഭിച്ച അധികാരം കണ്ണിലെ കൃഷ്ണമണിപോലെ യു.ഡി.എഫ് പ്രവർത്തകർ കാത്തുസൂക്ഷിക്കണമെന്ന് ഓർമ്മിപ്പിച്ചു. കോൺഗ്രസിൽ നവീകരണം അനിവാര്യമാണെന്നും ഓരോ പ്രവർത്തകനും തങ്ങളുടെ കടമകൾ കൃത്യസമയത്ത് നിർവ്വഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധിയും ശേഷിയും തികഞ്ഞ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും തൻ്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിൽക്കുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.

Related articles

See all
Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Save your stories

Sign in