Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് ഭീഷണി; സംവരണം അട്ടിമറിക്കാനാണ് നീക്കമെന്ന് മല്ലികാർജുൻ ഖാർഗെ

മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് ഭീഷണി; സംവരണം അട്ടിമറിക്കാനാണ് നീക്കമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ബില്ലിലൂടെ സംവരണം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇന്ത്യാ സഖ്യ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

ബിൽ പിന്നാക്ക വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ച സംവരണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. ഇത് വലിയ അനീതിയാണെന്നും എസ്‌സി-എസ്ടി വിഭാഗങ്ങളുടെ സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം കേന്ദ്ര സർക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ നേടാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

മണ്ഡലങ്ങളുടെ എണ്ണം 850 ആയി ഉയർത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ, ബിൽ പാസായാൽ ജനാധിപത്യം അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി. ബിജെപിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചാൽ അവർക്ക് ഭരണഘടന മാറ്റിയെഴുതാൻ സാധിക്കുമെന്നും ബില്ലിനെ ശക്തമായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, യുപിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി രാജേന്ദ്ര പാൽ ഗൗതം, കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടി, സിപിഎം, ആർഎൽഡി, സിപിഐ, ആർഎസ്പി, ആർജെഡി, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ പ്രതിനിധികളും എത്തിയിരുന്നു; ജെഎംഎം പ്രതിനിധികൾ ഓൺലൈനായാണ് പങ്കെടുത്തത്. എൻസിപി (എസ്പി) വിഭാഗം യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ പാർട്ടികളെക്കൂടി ഉൾപ്പെടുത്തി ഖാർഗെയുടെ വസതിയിലാണ് ഇന്നലെ വിശാല യോഗം ചേർന്നത്.

Related articles

See all
Popular News

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിനെ ശക്തമായി എതിർ...

Popular News

നീറ്റ് വിദ്യാർഥി ആത്മഹത്യ: നഷ്ടപരിഹാര ഉത്തരവ് നവംബർ 30-നകം നടപ്പാക്കണം; കേന്ദ്രത്തിനെതിരെ...

Popular News

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി; കാർത്തിക കഴിഞ്ഞ് നാലാം നാൾ മധുര തിരുപ്പരൻകുൺട്രത്തെ ദീപത...

Popular News

ഭോപ്പാലിൽ 'ഭരണഘടനാ സംരക്ഷണ മാർച്ച്': രാഹുൽ ഗാന്ധിയും ഖാർഗെയും പങ്കെടുക്കുമെന്ന് സൂചന

Save your stories

Sign in