Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ബിജെപി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റി, 850 എന്ന നമ്പർ ജനാധിപത്യത്തെ വധിക്കാന്‍'; BJP യുടെ കള്ളകളി യുവാക്കള്‍ മനസ്സിലാക്കണമെന്ന് രാഹുല്‍ ഗാന്ധി

'ബിജെപി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റി, 850 എന്ന നമ്പർ ജനാധിപത്യത്തെ വധിക്കാന്‍'; BJP യുടെ കള്ളകളി യുവാക്കള്‍ മനസ്സിലാക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പുറത്തായതോടെ ബിജെപി പുതിയ വഴികൾ തേടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ബില്ലിലൂടെ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നും കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡിലിമിറ്റേഷൻ കമ്മീഷനിലെ അംഗങ്ങൾ കേന്ദ്രത്തിന് നിർണയിക്കാൻ കഴിയുന്നവരാണെന്നും, '850' എന്ന നമ്പർ ജനാധിപത്യത്തെ വധിക്കാനുള്ളതാണെന്ന് രാജ്യത്തെ ജെൻസി തലമുറ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പുകളിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ, പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ഭരണകക്ഷി പുതിയ തന്ത്രങ്ങൾ മെനയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നടത്തിയ സർവേ പ്രകാരം 80 ശതമാനം ഇന്ത്യക്കാരും, ജെൻസി വിഭാഗത്തിൽപ്പെട്ടവരിൽ 100 ശതമാനവും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഇവിഎമ്മുകളെയും വോട്ടെടുപ്പ് പ്രക്രിയയെയും വരുതിയിലാക്കിയ ശേഷം ഇപ്പോൾ മണ്ഡല ഘടനയെത്തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും, രാജ്യത്തെ ഒരു ഏകാധിപത്യ ഭരണകൂടമാക്കി മാറ്റാൻ ബിജെപിയെ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മണ്ഡല പുനർനിർണയ ബില്ലിലൂടെ ജാതി സെൻസസിനെ തഴയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജാതി സെൻസസ് മാറ്റിവെക്കുകയും 2027-ലെ സെൻസസ് അപ്രസക്തമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തിൽ തങ്ങൾക്കൊപ്പം നിൽക്കാത്തവരെക്കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് സംസ്ഥാന വിഹിതത്തെക്കുറിച്ചുള്ള വിഷയം മാത്രമല്ലെന്നും, ആരെയും ഭയക്കാത്തവരെയാണ് തനിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജെൻസി തലമുറ ആരെയും പേടിക്കുന്നില്ലെന്നും അവർക്ക് ദേശസ്‌നേഹമുണ്ടെന്നും പറഞ്ഞ രാഹുൽ, അവരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. മോദിക്കും അമിത് ഷാക്കും എതിരെ ഭയമില്ലാതെ തങ്ങളുടെ അവകാശങ്ങൾക്കായി അവർ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ നിലപാടിനെക്കുറിച്ച് സംസാരിക്കവേ, പ്രതിപക്ഷത്തുള്ളവർ മാത്രമല്ല ഭരണപക്ഷത്തുള്ളവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒടുവിൽ തങ്ങൾ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ടിഡിപിയും മറ്റ് എൻഡിഎ ഘടകകക്ഷികളും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കണമെന്നും ആഹ്വാനം ചെയ്തു.

Related articles

See all
Popular News

പാർലമെന്റ് സമ്മേളനം ഈ മാസം 30 മുതല്‍; ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടാകില്ല, കോൺഗ്രസ് നേ...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Save your stories

Sign in