Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത്ത് കെ.എസ്.യു

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത്ത് കെ.എസ്.യു

തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS) ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ.എസ്.യു സഖ്യത്തിന് ചരിത്രവിജയം. മത്സരിച്ച 10 സീറ്റുകളിലും വിജയിച്ചുകൊണ്ട് ജനറൽ കൗൺസിലിലെ മുഴുവൻ സീറ്റുകളും കെ.എസ്.യു സഖ്യം സ്വന്തമാക്കി.

ആരോഗ്യ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനറൽ കൗൺസിലിലെ മുഴുവൻ സീറ്റുകളിലും കെ.എസ്.യു മുന്നണി വിജയിക്കുന്നത്. വിദ്യാർത്ഥികൾ മുന്നണിയിൽ അർപ്പിച്ച വിശ്വാസത്തിന്റെയും, വിദ്യാർത്ഥി അവകാശങ്ങൾക്കായി നടത്തിയ നിരന്തര പോരാട്ടങ്ങളുടെയും സംഘടനാപ്രവർത്തനങ്ങളുടെയും അംഗീകാരമാണ് ഈ വിജയമെന്ന് കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സർവകലാശാലയുടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, മെഡിക്കൽ-ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഈ വിജയം കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും കെ.എസ്.യു മെഡിക്കൽ വിംഗ് (KSU Medical Wing) അഭിനന്ദനങ്ങൾ അറിയിച്ചു.

Related articles

See all
Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Save your stories

Sign in