കണ്ണൂർ: 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. താളിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന 'എസ്.കെ. നോവെൽറ്റി' എന്ന കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നാണ് വില്പനയ്ക്കായി സൂക്ഷിച്ച മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വലിയ ശേഖരം കണ്ടെത്തിയത്.
ലേബലിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ 65,000 രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി. സുധീഷിന്റെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർമാരായ സോണിയ കൃഷ്ണൻ, വി. ബേബി, പി.എം. സന്തോഷ്, ഇ.എൻ. ബിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർ വി. ബേബി നിയമനടപടികൾ ആരംഭിച്ചു.
ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്കുകളും ലിപ്ബാമുകളും പിടികൂടി