Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് ടി.ഐ. മധുസൂദനൻ വിവാദ പരാമർശങ്ങൾ നടത്തിയത്. 'കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും, അതിന് പാർട്ടിക്ക് മടിയില്ല' എന്ന പ്രസ്താവനയും ചീമേനി കൂട്ടക്കൊലക്കേസിനെ പരാമർശിച്ച് നടത്തിയ പ്രസംഗവുമാണ് വിവാദമായത്.

ചീമേനി കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവർ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന പരാമർശവും പ്രസംഗത്തിലുണ്ടായിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെയും തെരുവിലിറങ്ങിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രസംഗത്തിൽ കലാപാഹ്വാനവും കൊലവിളിയും ഉണ്ടായെന്നും നിയമം കൈയിലെടുക്കാനുള്ള ആഹ്വാനമാണെന്നും ചൂണ്ടിക്കാട്ടി മുഹമ്മദ് ഷമ്മാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പ്രസംഗത്തിൽ ജുഡീഷ്യറിയെയും വിധി പറഞ്ഞ ജഡ്ജിയെയും അവഹേളിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു.

വിവാദ പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് പയ്യന്നൂർ പൊലീസ് നടപടി സ്വീകരിച്ചത്. പ്രസംഗങ്ങൾ വഴി രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Save your stories

Sign in