Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്നു

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്നു

ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ നേരത്തെ തന്നെ പ്രതിരോധത്തിലായ സി.പി.എമ്മിന് ഇരട്ട പ്രഹരമായിരിക്കുകയാണ് ധനരാജ് വധക്കേസിലെ കോടതി വിധി. ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷനുണ്ടായ കനത്ത തിരിച്ചടി പാർട്ടി നേതൃത്വത്തെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. വിധിയിലെ പ്രോസിക്യൂഷൻ വീഴ്ചകൾ ചർച്ചയാകുന്നതിനൊപ്പം, കെട്ടടങ്ങാത്ത രക്തസാക്ഷി ഫണ്ട് വിവാദവും പയ്യന്നൂരിൽ വീണ്ടും സജീവമാവുകയാണ്.

സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും പ്രാഥമിക മൊഴികളും കോടതിയിലെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും വിധിന്യായത്തിൽ കോടതി കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് നിരീക്ഷിച്ച കോടതി, സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയോ കൊലപാതകത്തിന്റെ ഉദ്ദേശ്യമോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വ്യക്തമാക്കി. പ്രതികളുടെ ടവർ ലൊക്കേഷൻ രേഖകൾ ഉൾപ്പെടെയുള്ള നിർണ്ണായക ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും കോടതി വിമർശിച്ചു.

വധക്കേസിലെ വിധി പുറത്തുവരുമ്പോൾ സി.പി.എം നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഫണ്ട് സമാഹരണത്തിലും വിനിയോഗത്തിലും ക്രമക്കേടുകൾ നടന്നുവെന്ന് മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണൻ, പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് യു.ഡി.എഫ് പിന്തുണയോടെ വിജയിക്കുകയും ചെയ്തു.

രക്തസാക്ഷിയുടെ പേരിൽ സമാഹരിച്ച ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങളും അതുണ്ടാക്കിയ സംഘടനാ പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് വധക്കേസിലെ വിധിയും സി.പി.എമ്മിന് തിരിച്ചടിയാകുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും, ഗൂഢാലോചനയിലും രാഷ്ട്രീയ ലക്ഷ്യത്തിലും ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ട മറ്റുള്ളവരെ വെറുതെവിട്ടത് അന്വേഷണത്തെയും തെളിവുശേഖരണത്തെയും സംശയനിഴലിലാക്കിയിട്ടുണ്ട്.

ധനരാജിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയമായി ഉയർത്തിപ്പിടിച്ച സി.പി.എമ്മിന് ഇനി അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചും കോടതി വിധിയെക്കുറിച്ചും പൊതുസമൂഹത്തോടും അണികളോടും വിശദീകരിക്കേണ്ടിവരും. രക്തസാക്ഷി ഫണ്ട് വിവാദവും വധക്കേസിലെ പ്രോസിക്യൂഷൻ പരാജയവും ഒരേസമയം ചർച്ചയാകുന്നതോടെ പയ്യന്നൂരിലെ സി.പി.എമ്മിന്റെ സംഘടനാ പ്രതിസന്ധി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

Related articles

See all
Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ സംഘർഷം; കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ എസ്....

Save your stories

Sign in