Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'രാഷ്ട്രീയ കേസ് എന്നൊന്നില്ല, ക്രൂരതയെ ന്യായീകരിക്കേണ്ട'; ധനരാജ് വധക്കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോടതി

'രാഷ്ട്രീയ കേസ് എന്നൊന്നില്ല, ക്രൂരതയെ ന്യായീകരിക്കേണ്ട'; ധനരാജ് വധക്കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോടതി

കണ്ണൂര്‍: ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. സ്വന്തം വീട്ടില്‍ ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും കണ്‍മുന്നില്‍ വെച്ച് 37 വെട്ടുകള്‍ വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരില്‍ പോലും രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയില്‍ പോലും വെട്ടാത്ത നിലയിലാണ് പ്രതികള്‍ വെട്ടിയതെന്നും ജഡ്ജി പ്രശാന്ത് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കേസ് എന്നൊരു വിഭാഗമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്രയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു. വിചാരണയ്ക്കിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. കേസിലെ മൂന്നാം പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതകത്തിന്റെ ക്രൂരത എടുത്തുപറയുമ്പോഴും, ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നതാണ് കോടതിയുടെ സുപ്രധാന കണ്ടെത്തല്‍. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നും പ്രാഥമിക മൊഴിയനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി നല്‍കാനോ പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിക്കാനോ സാധിച്ചില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമായ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.

ധനരാജിന്റെ മരണമൊഴി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി, അധികാരമില്ലാത്ത മജിസ്‌ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും ഭാര്യക്കും നടന്ന കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍, പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന ഗുരുതര വീഴ്ചയും മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദവും കോടതി എടുത്തുപറഞ്ഞു.

Related articles

See all
Popular News

വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ: പി.എസ്.സി ഒന്നാം റാങ്കുകാർക്ക് നിയമനം; സൂപ്പർ ന്യൂമററി തസ...

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

വിഴിഞ്ഞം വഴി കോട്ടയത്തേക്ക് ആദ്യ വൻ ഇറക്കുമതി: എംആർഎഫിനായി 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ എത...

Popular News

അന്താരാഷ്ട്ര സമുദ്രവ്യാപാര കേന്ദ്രമാകാന്‍ കേരളം; വിഴിഞ്ഞത്ത് ഫുജൈറ മാതൃകയില്‍ ഔട്ടര്‍ തുറമ...

Save your stories

Sign in