കേരളത്തെ അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് ഫുജൈറ മാതൃകയില്‍ ഔട്ടര്‍ തുറമുഖം വികസിപ്പിക്കുന്നു. നിലവിലുള്ള പഴയ തുറമുഖത്തെ സര്‍വീസ് ഹാര്‍ബറായി മാറ്റിയാകും പദ്ധതി നടപ്പാക്കുക.
അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് ചേര്‍ന്നുള്ള വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ഇതുവഴി കടന്നുപോകുന്ന വിദേശ കപ്പലുകള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍, എന്‍ജിനീയറിങ് സേവനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകളുടെ വിതരണം, ഇന്ധനം നിറയ്ക്കലിനുള്ള ബങ്കറിങ് ജീവനക്കാരുടെ ക്രൂ ചേഞ്ച് തുടങ്ങിയ സൗകര്യങ്ങള്‍ ഔട്ടര്‍ തുറമുഖത്തിന്റെ ഭാഗമായി ഒരുക്കും.
അന്താരാഷ്ട്ര സമുദ്രവ്യാപാര കേന്ദ്രമാകാന്‍ കേരളം; വിഴിഞ്ഞത്ത് ഫുജൈറ മാതൃകയില്‍ ഔട്ടര്‍ തുറമുഖം വരുന്നു