ഊര്‍ജ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
നേപ്പാള്‍ സ്വദേശിയാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹൂതികളുടെ വ്യോമാക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമായെങ്കിലും റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
അതേസമയം ആക്രമണത്തിന് തൊട്ടുപിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങളും വിദഗ്ധ സാങ്കേതിക സംഘങ്ങളും സ്ഥലത്തെത്തി പ്രവര്‍ത്തനം ആരംഭിച്ചതായും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.