Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി നല്‍കി മുഹമ്മദ് ഷമ്മാസ്

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി നല്‍കി മുഹമ്മദ് ഷമ്മാസ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചതില്‍ എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പോലീസില്‍ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂര്‍ ഡി.ഐ.ജി ക്ക് പരാതി നല്‍കിയത്. നവംബര്‍ 20-ന് കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ 'ചോരയ്ക്ക് ചോര' എന്ന് പ്രസംഗിച്ചതായി വ്യാജമായി പ്രചരിപ്പിച്ച് കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കി.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, 'ചോരയ്ക്ക് ചോര' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൊതുസമൂഹത്തില്‍ സ്പര്‍ദ്ധയും തെറ്റിദ്ധാരണയും വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ എം.വി. ഗോവിന്ദന്‍, കെ.കെ. രാഗേഷ് എന്നിവര്‍ക്കെതിരെയും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും ആചട സെക്ഷന്‍ 353, 356 IT ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.യഥാര്‍ത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാര്‍ത്തകള്‍, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവായി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Related articles

See all
Popular News

പൂജ ബമ്പർ 2026: 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യനമ്പർ JC...

Popular News

ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിരീക്ഷണം തുടരുന്നു; ആനയിറങ്കലിന് സമീപം ആരോഗ്യവ...

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Save your stories

Sign in