Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത് ശർമ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത് ശർമ

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ തനിക്ക് ആദ്യം മടിയുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശർമ. ഉത്തരവാദിത്തം വീണ്ടും ഏറ്റെടുക്കുന്നതിന് മുമ്പ് ആലോചിക്കാൻ സമയമെടുത്തെന്നും, കഴിഞ്ഞ സീസണുകളിലെ ബുദ്ധിമുട്ടുകൾക്കിടയിൽ അതിന് മാനസികമായി തയ്യാറാണോ എന്ന സംശയമുണ്ടായിരുന്നുവെന്നും 39-കാരനായ രോഹിത് വ്യക്തമാക്കി. പേസർ അർഷ്ദീപ് സിംഗിനെ ടീമിലെടുത്ത് പകരം നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് പോയതോടെയാണ് രോഹിത്തിനെ മുംബൈ ഇന്ത്യൻസ് വീണ്ടും ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ചർച്ച ചെയ്യാൻ ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി സമീപിച്ചതാണ് തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോയിൽ രോഹിത് പറഞ്ഞു. ഭാര്യയോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആകാശ് വിളിച്ചതെന്നും, കൂടിക്കാഴ്ചയിൽ ടീമിന്റെ ഭാവിയെക്കുറിച്ച് നിരവധി ആശയങ്ങൾ പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. വീണ്ടും ക്യാപ്റ്റനാകാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം പിന്നോട്ട് മാറി ആലോചിക്കാനാണ് തോന്നിയതെന്നും, താൻ അതിന് തയ്യാറല്ലെന്നായിരുന്നു ആദ്യ ചിന്തയെന്നും രോഹിത് പറഞ്ഞു.

എന്നാൽ ആകാശുമായുള്ള സംഭാഷണത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചപ്പോൾ ടീമിന് ഒരു ക്യാപ്റ്റനേക്കാൾ ഉപരി ദിശാബോധമാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞു. പത്ത് വർഷം നയിച്ച ടീമിനെ കെട്ടിപ്പടുത്തത് താനാണെന്നും ആ വെല്ലുവിളി വീണ്ടും ഏറ്റെടുക്കാൻ സമയമായെന്നും മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. 2020-ൽ രോഹിത്തിന് കീഴിൽ മുംബൈ കിരീടം നേടിയതിന് പിന്നാലെ 2021-ൽ അഞ്ചാം സ്ഥാനത്തും 2022-ൽ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 2023-ലെ ഐ.പി.എല്ലിന് ശേഷം രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയെങ്കിലും 2024-ൽ പത്താം സ്ഥാനത്തും, 2025-ൽ ക്വാളിഫയർ 2-ലും, 2026-ൽ ഒമ്പതാം സ്ഥാനത്തുമാണ് മുംബൈ അവസാനിപ്പിച്ചത്.

പ്ലേ ഓഫിൽ എത്താത്തതിനേക്കാൾ, കളിക്കളത്തിൽ കൃത്യമായി പ്രകടനം നടത്താനും ഉത്തരവാദിത്തം നിറവേറ്റാനും കഴിയാത്തതാണ് ഡ്രസ്സിംഗ് റൂമിലെ നിരാശയ്ക്ക് കാരണമെന്ന് രോഹിത് വ്യക്തമാക്കി. ആ നിരാശ ഒന്നോ രണ്ടോ താരങ്ങളുടെ മാത്രമല്ല, മുഴുവൻ ടീമിന്റെയും കാര്യമായിരുന്നു. പുതിയ സീസണിലേക്ക് കടക്കുമ്പോൾ കിരീടത്തെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെച്ച് കളിക്കാർ കളി ആസ്വദിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും, കിരീടം ഇനിയും ഏറെ അകലെയായതിനാൽ ആദ്യം കളി സന്തോഷത്തോടെ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ നിന്നും ബോൾട്ടും ദീപക് ചഹാറും പുറത്ത്; പതിരാണയെ ഒഴിവാക്കി കെ.കെ.ആറും, ഹെറ...

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന...

Popular News

റെക്കോർഡുകളുടെ സുൽത്താൻ 'കിംഗ്' കോഹ്‌ലിക്ക് ഇന്ന് പിറന്നാൾ

Save your stories

Sign in