Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിലപാട് മാറ്റി ഡിഎംകെ; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കും

നിലപാട് മാറ്റി ഡിഎംകെ; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കും

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ഡിഎംകെ. എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ദ്ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് പിന്തുണ നല്‍കുന്നതെന്ന് യോഗശേഷം ഡിഎംകെ എംപി എ. രാജ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ അടിസ്ഥാന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ഡിഎംകെ, പുതിയ ബില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് ഉറപ്പായതായും അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാലും തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നും 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് തുടരണമെന്നും സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്ത പാര്‍ട്ടിയാണ് ഡിഎംകെ. അന്ന് ലോക്സഭയില്‍ ഹാജരുണ്ടായിരുന്ന 528 അംഗങ്ങളില്‍ 298 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. ഭരണഘടനാ ഭേദഗതി ബില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നതിനാല്‍ ബില്‍ ലോക്സഭയില്‍ പരാജയപ്പെടുകയായിരുന്നു.

Related articles

See all
Popular News

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; എം.കെ. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച്...

Popular News

"ദക്ഷിണേന്ത്യയുടെ ശബ്ദം ദുർബലപ്പെടുത്താനുള്ള നീക്കം"; മണ്ഡല പുനർനിർണയത്തിനെതിരെ രമേശ് ചെന്...

Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത...

Popular News

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല; സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്...

Save your stories

Sign in