Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ദക്ഷിണേന്ത്യയുടെ ശബ്ദം ദുർബലപ്പെടുത്താനുള്ള നീക്കം"; മണ്ഡല പുനർനിർണയത്തിനെതിരെ രമേശ് ചെന്നിത്തല

"ദക്ഷിണേന്ത്യയുടെ ശബ്ദം ദുർബലപ്പെടുത്താനുള്ള നീക്കം"; മണ്ഡല പുനർനിർണയത്തിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മണ്ഡല പുനർനിർണയ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ തത്വങ്ങളെയും ബാധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അധികാരവും രാഷ്ട്രീയ താൽപ്പര്യങ്ങളും ഉറപ്പിക്കുന്നതിനുള്ള അജണ്ടയാണ് ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം നൽകി പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തിനും ഐക്യത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിൽ മൂന്നിലൊന്ന് വനിതാ സംവരണം കൊണ്ടുവരികയാണ് മണ്ഡല പുനർനിർണയത്തിന്റെ ലക്ഷ്യമെന്ന ബിജെപിയുടെ വാദം വസ്തുതാപരമല്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിലും വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലും മികച്ച മാതൃക സൃഷ്ടിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തുല്യനീതി നിലനിർത്തുന്നതിനുമായി കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

മണ്ഡല പുനർനിർണയത്തിലൂടെ ഭരണഘടന മാറ്റാൻ ബിജെപി നീക്കം; ശക്തമായി ചെറുക്കുമെന്ന് കോൺഗ്രസ്; പ്...

Popular News

പ്രത്യേക പാർലമെന്റ് സമ്മേളനം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പോരാടാന്‍ കോൺഗ്രസ്

Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവ...

Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Save your stories

Sign in