Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി, ഉത്തരവിറക്കി വിജയ് സർക്കാർ

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി, ഉത്തരവിറക്കി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട് സർക്കാരിന് കീഴിൽ ജോലിചെയ്യുന്ന വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ. ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കുഞ്ഞ് ജനിക്കുന്ന സമയത്ത് ഭാര്യയ്ക്ക് പിന്തുണ നൽകാനും കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.

നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി നൽകണമെന്ന് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 15 ദിവസത്തെ അവധി അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.

കുട്ടി ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ അല്ലെങ്കിൽ പ്രസവിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ജീവനക്കാർക്ക് ഈ അവധി എടുക്കാനാകും.

Related articles

See all
Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

രാഹുൽ ഗാന്ധി പറഞ്ഞ രാജീവ്-സോണിയ പ്രണയനിമിഷം പുനരാവിഷ്കരിച്ച് റിതേഷ് ദേശ്മുഖും; ജെനീലിയയും...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Save your stories

Sign in