Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം നാളെ

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം നാളെ

രാജ്യത്തിന് മാതൃകയാവാന്‍ വയനാട്. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കും. നവംബര്‍ 27ന് മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഗാന്ധി ജയന്തി ദിനത്തില്‍ പുതുതായി ആരംഭിച്ച 'നിര്‍മ്മലം' മാലിന്യ പദ്ധതിക്ക് കരുത്തുപകരുന്ന നേട്ടം കൂടിയാണ് ഇത്.

വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിന് കൈമാറുന്നതിനായി നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മ സേന, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി

ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്‌കരണവും ഉറപ്പാക്കുന്നതിലൂടെ മണ്ണിനെയും കൃഷിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ് വയനാട് നടത്തുന്നത്. വയനാടിന്റെ മണ്ണും മലയും കാടും ജലസമ്പത്തും ജൈവവൈവിധ്യവും വരുംതലമുറയ്ക്കായി സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തത്തിന്റെ ഭാഗം കൂടിയാണ് ഈ നേട്ടം. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുസ്ഥിര വികസനത്തിലേക്കും കാലാവസ്ഥാ അതിജീവനശേഷിയുള്ള വികസന മാതൃകയിലേക്കുമുള്ള വയനാടിന്റെ മുന്നേറ്റത്തിന് ഇത് പുതിയ ഊര്‍ജം പകരും. സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടത്തില്‍ ഒതുങ്ങാതെ കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് എന്ന വലിയ ലക്ഷ്യത്തിലേക്കും അടുത്ത ഘട്ടത്തില്‍ ചുവടുവെക്കും. മാലിന്യമുക്ത വയനാട് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാലാവസ്ഥാപ്രതിരോധശേഷിയുള്ള ജില്ലയായി മാറ്റുക എന്ന വിശാലമായ സ്വപ്നത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പായി കൂടി ഈ ചരിത്രനേട്ടം മാറും. 27 ന് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖ്, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in