Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസറുദ്ദീന് തകർപ്പൻ സെഞ്ചുറി, സഞ്ജുവിന് വെടിക്കെട്ട് ബാറ്റിംഗ്; ഹിമാചലിനെതിരെ കേരളത്തിന് 268 റൺസ്

അസറുദ്ദീന് തകർപ്പൻ സെഞ്ചുറി, സഞ്ജുവിന് വെടിക്കെട്ട് ബാറ്റിംഗ്; ഹിമാചലിനെതിരെ കേരളത്തിന് 268 റൺസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ 269 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി കേരളം. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് കേരളം അടിച്ചുകൂട്ടിയത്. ഓപ്പണർ മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളുമാണ് കേരളത്തിന് പടുകൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 57 പന്തിൽ നിന്ന് 101 റൺസെടുത്താണ് അസറുദ്ദീൻ പുറത്തായത്. ഈ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും തുടക്കം മുതൽ ആഞ്ഞടിച്ചു. പവർപ്ലേയിൽ ഇരുവരും ചേർന്ന് റൺമഴ തീർത്തു. മൂന്നാം ഓവറിൽ 19 റൺസും അഞ്ചാം ഓവറിൽ 29 റൺസും പിറന്നതോടെ അഞ്ചോവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെന്ന ശക്തമായ നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തിൽ രോഹൻ 13 പന്തിൽ 30 റൺസും അസറുദ്ദീൻ 20 പന്തിൽ 42 റൺസും നേടിയിരുന്നു.

ആറാം ഓവറിൽ രോഹൻ കുന്നുമ്മൽ (16 പന്തിൽ 35) പുറത്തായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണും അസറുദ്ദീനും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഹിമാചൽ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. അസറുദ്ദീൻ അർധസെഞ്ചുറി തികച്ചതോടെ ഒൻപതാം ഓവറിൽ കേരളം 120 റൺസ് പിന്നിട്ടു. പത്താം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം സഞ്ജു സ്കോറിങ് വേഗത്തിലാക്കി.

12 ഓവറിൽ കേരളം 158 റൺസിലെത്തിയതിന് പിന്നാലെ സഞ്ജു സാംസൺ മടങ്ങി. 21 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 44 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസെടുത്ത് പുറത്തായി. 15 ഓവറിൽ മൂന്ന് വിക്കറ്റിന് 190 എന്ന നിലയിലായിരുന്ന കേരളത്തെ അസറുദ്ദീന്റെ തകർപ്പൻ ബാറ്റിങ് 200 കടത്തി. 56 പന്തിൽ മൂന്നക്കം തികച്ച അസറുദ്ദീൻ 101 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ സൽമാൻ നിസാറും (15 പന്തിൽ 26), അബ്ദുൾ ബാസിത്തും (അഞ്ച് പന്തിൽ 24) തകർത്തടിച്ചതോടെ സ്കോർ 268-ൽ എത്തി.

സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കേരളത്തിന് ഈ വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് കടക്കുക. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിന് 20 പോയന്റും മൂന്നാമതുള്ള കേരളത്തിന് 16 പോയന്റുമാണുള്ളത്. ഹിമാചലിനെ പരാജയപ്പെടുത്തിയാൽ 20 പോയന്റും മികച്ച നെറ്റ് റൺറേറ്റുമായി കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും.

Related articles

See all
Popular News

ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി: 52 പന്തിൽ ഡബിൾ സെഞ്ചുറി; 'നീയാണ് എന്റെ പ്രചോദന...

Popular News

IPL 2027 താരലേലം; 1,220 താരങ്ങൾ രജിസ്റ്റർ ചെയ്തു, ബെൻ സ്റ്റോക്സും വാർണറും രണ്ട് കോടി പട്ടി...

Popular News

കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സ്; ഹാര്‍ദിക് പാണ്ഡ്യക്ക് പിന്നാലെ പരിശീലക സംഘത്തി...

Popular News

അസ്ഹറുദ്ദീൻ വെടിക്കെട്ടിൽ അസം തകർന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് 9 വിക്കറ്...

Save your stories

Sign in