Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രനേട്ടം; സ്വകാര്യ മേഖല നിർമിച്ച ആദ്യ പിഎസ്എൽവി റോക്കറ്റ് 2027-ൽ വിക്ഷേപിക്കും

ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രനേട്ടം; സ്വകാര്യ മേഖല നിർമിച്ച ആദ്യ പിഎസ്എൽവി റോക്കറ്റ് 2027-ൽ വിക്ഷേപിക്കും

ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യരംഗത്ത് പുതിയൊരു ചരിത്ര അധ്യായത്തിന് തുടക്കമാകുന്നു. പൂർണമായും സ്വകാര്യ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ പിഎസ്എൽവി (പിഎസ്എൽവി-എൻ1) റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. 2027-ന്റെ ആദ്യ പാദത്തിൽ റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. നേരത്തെ ഐഎസ്ആർഒയുടെ നേരിട്ടുള്ള നേതൃത്വത്തിൽ വ്യവസായ മേഖലയുടെ സഹായത്തോടെയായിരുന്നു പിഎസ്എൽവി റോക്കറ്റുകളുടെ നിർമാണം. എന്നാൽ ഇത്തവണ റോക്കറ്റിന്റെ നിർമാണച്ചുമതല പൂർണമായും സ്വകാര്യ കമ്പനികളുടെ കൺസോർഷ്യത്തിനാണ് നൽകിയിരിക്കുന്നത്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ലാർസൻ ആൻഡ് ടൂബ്രോ (L&T) എന്നീ കമ്പനികൾ ചേർന്നാണ് റോക്കറ്റ് നിർമിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) 2022 സെപ്റ്റംബറിലാണ് അഞ്ച് പിഎസ്എൽവി റോക്കറ്റുകളുടെ നിർമാണത്തിനായി ഈ കൺസോർഷ്യവുമായി 860 കോടി രൂപയുടെ കരാറിലേർപ്പെട്ടത്. ഡൽഹിയിൽ നടന്ന അഞ്ചാമത് ഇന്ത്യ ഇന്റർനാഷണൽ സ്‌പേസ് കോണ്‍ക്ലേവിനിടെ സംസാരിക്കവെയാണ് വി. നാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് റോക്കറ്റുകളുടെ നിർമാണച്ചുമതല എച്ച്എഎൽ-എൽ ആൻഡ് ടി കൺസോർഷ്യത്തിന് നൽകിയിട്ടുണ്ടെന്നും ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ റോക്കറ്റുകളുടെ വിവിധ ഭാഗങ്ങൾ നിർമിച്ച് ഐഎസ്ആർഒയ്ക്ക് കൈമാറുകയായിരുന്നു സ്വകാര്യ കമ്പനികൾ ചെയ്തിരുന്നത്. എന്നാൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയ്ക്ക് പൂർണ റോക്കറ്റ് നിർമാണത്തിന്റെ ഉത്തരവാദിത്തം ലഭിക്കുന്നത്. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനും ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ ശേഷി ശക്തിപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിർണയം തുടങ്ങിയ മേഖലകളിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനമായ പിഎസ്എൽവി നിർണായക പങ്കാണ് വഹിക്കുന്നത്.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം അവസാനഘട്ടത്തിലാണെന്നും ചെയർമാൻ അറിയിച്ചു. കൂടുതൽ ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും സർക്കാർ മേഖലയ്ക്ക് മാത്രം സാധിക്കില്ലെന്നും സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും വി. നാരായണൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ നിലവിൽ 440-ലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Related articles

See all
Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഐഫോൺ ഡ്യുവോ സ്ക്രീൻ പൊട്ടുന്നു; പരാതികൾക്ക് പിന്നാലെ സൗജന്യമായി പുതിയ ഫോണുകൾ നൽകാൻ ആപ്പിൾ

Popular News

സ്വദേശി ജി.പി.എസ് സംവിധാനം കൂടുതൽ ശക്തമാകുന്നു; എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30ന് വിക്ഷേപി...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Save your stories

Sign in