Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് ഏറ്റവും വലിയ ദേശീയ ഉത്തരവാദിത്തം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് ഏറ്റവും വലിയ ദേശീയ ഉത്തരവാദിത്തം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതിനുമായി ജനങ്ങള്‍ വീണ്ടും പ്രതിജ്ഞയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക ജനാധിപത്യം അടിത്തറയിലില്ലാത്ത കാലത്തോളം രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ ഖാര്‍ഗെ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു. ആധുനിക ഇന്ത്യയ്ക്ക് അടിത്തറയിട്ട മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാനാ ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ഡോ. ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാരഥന്മാര്‍ക്ക് അദ്ദേഹം ആദരമര്‍പ്പിച്ചു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം, സോഷ്യലിസം എന്നീ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ദേശീയ ഉത്തരവാദിത്തമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഭരണഘടന രാജ്യത്തിന്റെ ആത്മാവ്; ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി

Popular News

എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കേണ്ട; കാറുകൾക്ക് 4 വർഷത്തേക്കും ബൈക്കുകൾക്ക് 6 വർഷത്തേക്കും ഒ...

Popular News

കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി എഫ്എസ്എസ്എ...

Popular News

ഭരണഘടനാ നിർമ്മാണത്തിൽ കോൺഗ്രസിന്റെ പങ്ക് അംഗീകരിച്ച അംബേദ്കറുടെ 1949-ലെ പ്രസംഗം ഓർമ്മിപ്പി...

Save your stories

Sign in