Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി ഇൻസ്റ്റഗ്രാം ഡിഎമ്മിലും മ്യൂസ് എഐ; ചാറ്റുകൾ സംഗ്രഹിക്കാം, യാത്രകൾ പ്ലാൻ ചെയ്യാം

ഇനി ഇൻസ്റ്റഗ്രാം ഡിഎമ്മിലും മ്യൂസ് എഐ; ചാറ്റുകൾ സംഗ്രഹിക്കാം, യാത്രകൾ പ്ലാൻ ചെയ്യാം

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇനി നേരിട്ട് ഡിഎമ്മിലൂടെ (DM) മെറ്റയുടെ എഐ അസിസ്റ്റന്റായ മ്യൂസുമായി (Muse) ചാറ്റ് ചെയ്യാം. പഴയ ചാറ്റുകൾ സംഗ്രഹിക്കുക, യാത്രകൾ ആസൂത്രണം ചെയ്യുക, ഇൻസ്റ്റഗ്രാമിൽ കണ്ടതും ലൈക്ക് ചെയ്തതുമായ പോസ്റ്റുകൾ കണ്ടെത്താൻ സഹായിക്കുക തുടങ്ങിയ ജോലികൾക്കായി മ്യൂസിനെ ആശ്രയിക്കാം. പ്രത്യേക മ്യൂസ് ആപ്പിലേക്ക് മാറാതെതന്നെ ഇൻസ്റ്റഗ്രാമിനുള്ളിൽ എഐ സഹായം തേടാൻ ഉപയോക്താക്കൾക്ക് സാധിക്കും.

ഉദാഹരണത്തിന്, ബ്ലാക്ക് ഫ്രൈഡേ ഓഫറിനിടെ കണ്ട ഒരു ബ്രാൻഡിന്റെ പേരോ ഇൻസ്റ്റഗ്രാം അക്കൗണ്ടോ മറന്നുപോയാൽ അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ മ്യൂസിന് നൽകിയാൽ മതി. ഉപയോക്താവിന്റെ ഇൻസ്റ്റഗ്രാം ആക്ടിവിറ്റി പരിശോധിച്ച് ആ പോസ്റ്റോ അക്കൗണ്ടോ കണ്ടെത്താൻ മ്യൂസിന് സാധിക്കും.

ഒട്ടേറെ സന്ദേശങ്ങളുള്ള ഗ്രൂപ്പ് ചാറ്റുകളിലെ പ്രധാന വിവരങ്ങൾ ചുരുക്കി നൽകാനും മ്യൂസിന് കഴിയും. തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പോയ സന്ദേശങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഇതുവഴി സാധിക്കും. ദിവസങ്ങളോളം നീളുന്ന സംഭാഷണങ്ങൾ മുഴുവൻ വായിക്കാതെ, പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ഫീച്ചർ സഹായിക്കും.

ഉപയോക്താവ് ലൈക്ക് ചെയ്ത റീലുകളെ അടിസ്ഥാനമാക്കി അവരുടെ യാത്രാപരിപാടികൾ തയ്യാറാക്കാനും അതിൽനിന്ന് യാത്രയ്ക്കു വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കാനും മ്യൂസിന്റെ സഹായം തേടാം. സേവ് ചെയ്ത ഭക്ഷണവിഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താവിന്റെ ഭക്ഷണരീതികളും ഫാഷൻ താൽപര്യങ്ങളും മനസ്സിലാക്കി അത്താഴത്തിനുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിനും വസ്ത്രങ്ങൾ നിർദേശിക്കുന്നതിനുമെല്ലാം മ്യൂസിന് സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കുന്നു.

ഇൻസ്റ്റഗ്രാമിലൂടെ മ്യൂസുമായി നടത്തുന്ന സംഭാഷണങ്ങൾ മ്യൂസ് ആപ്പിലും നേരിട്ട് ലഭ്യമാകും. അതായത്, ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച സംഭാഷണം പിന്നീട് പ്രത്യേക ആപ്പിലും തുടരാനാകും.

ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ആക്ടിവിറ്റിയും വ്യക്തിഗത വിവരങ്ങളും എഐ അസിസ്റ്റന്റിന് ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട സ്വകാര്യതാ ആശങ്കകൾക്കും മെറ്റ വിശദീകരണം നൽകിയിട്ടുണ്ട്. ഉപയോക്താവിന്റെ അനുമതിയില്ലാതെ മ്യൂസ് ഒരു വിവരവും പങ്കുവെക്കുകയോ പ്രസിദ്ധീകരിക്കുകയോ സന്ദേശമായി അയക്കുകയോ ചെയ്യില്ലെന്നാണ് കമ്പനിയുടെ ഉറപ്പ്. അസിസ്റ്റന്റ് ചെയ്ത ഏതെങ്കിലും നടപടി പിൻവലിക്കാനോ പ്രത്യേക വിവരങ്ങൾ മറക്കാൻ നിർദേശിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും.

ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ യുഎസ്, കാനഡ, മെക്സിക്കോ, ജപ്പാൻ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇൻസ്റ്റഗ്രാം ഡിഎമ്മുകളിൽ മ്യൂസ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റ ഇതുവരെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ഈ മേഖലകളിലെ ശക്തമായ ഡേറ്റാ സംരക്ഷണ നിയമങ്ങളും സ്വകാര്യതാ നിരീക്ഷണ സംവിധാനങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ. യുകെയിൽ മ്യൂസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് അധികൃതരുടെ കർശന നിരീക്ഷണത്തിന് വിധേയമാണിപ്പോൾ.



Related articles

See all
Popular News

ചരിത്ര നേട്ടം; കാന്റർ 2026 റിപ്പോർട്ടിൽ എയർടെൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

Popular News

സ്മാർട്ട്ഫോൺ പ്രേമികൾക്ക് തിരിച്ചടി; മെമ്മറി ചിപ്പ് വില കുതിക്കുന്നു, പ്രീമിയം ഫോണുകളുടെ വ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഇന്ത്യയിലെ ഗവേഷകർക്ക് സന്തോഷവാർത്ത: ഒരു വർഷത്തേക്ക് ചാറ്റ് ജിപിടി പ്ലസ് സൗജന്യമായി നൽകാൻ ഓ...

Save your stories

Sign in