Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ മന്ത്രി കെ മുരളീധരൻ

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ മന്ത്രി കെ മുരളീധരൻ

കൊലവിളിയും അക്രമവും ജെന്‍-സി കാലഘട്ടത്തില്‍ ചിലവാകുന്ന മുദ്രാവാക്യങ്ങളല്ലെന്നും, കാലത്തിന്റെ മാറ്റം സിപിഎം മനസ്സിലാക്കണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. പയ്യന്നൂര്‍ സീറ്റ് സിപിഎമ്മിന് കൈവിട്ടുപോകാന്‍ കാരണം ഇത്തരം അക്രമവും കൊലവിളിയുമാണെന്നും, ഇത് പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊലവിളി നടത്തിയാല്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ട് സഞ്ചരിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ആര്‍ക്കും ആരാച്ചാരുടെ ചുമതലയൊന്നും നല്‍കിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നതൊക്കെ തുരുമ്പിച്ച കാര്യങ്ങളാണെന്നും കുറ്റപ്പെടുത്തി. ഷുക്കൂര്‍ വധക്കേസിലെ വിധിയില്‍ തങ്ങള്‍ക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും, എന്നാല്‍ അങ്ങനെ കരുതി തങ്ങള്‍ ജഡ്ജിയെ ചീത്ത വിളിച്ചിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ വേറെ, ഭരണകൂടം വേറെ എന്ന എം.വി. ഗോവിന്ദന്റെ പ്രതികരണത്തെയും മുരളീധരന്‍ പരിഹസിച്ചു. ആ തത്വം എം.വി. ഗോവിന്ദന് മാത്രമേ അറിയൂ എന്നും, സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും അത് അറിയില്ലെന്നും, പിന്നെയല്ലേ കോണ്‍ഗ്രസുകാരനായ തനിക്കെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള നേതൃത്വം സംസ്ഥാനത്തും കേന്ദ്രത്തിലുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മരിച്ചയാള്‍ക്കൊപ്പം ബൈസ്റ്റാന്‍ഡര്‍ ഉണ്ടായിരുന്നില്ലെന്നും, 19, 20 തീയതികളില്‍ ശുചിമുറി വൃത്തിയാക്കിയിരുന്ന സമയത്ത് മൃതദേഹം കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Save your stories

Sign in