Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഈജിപ്തില്‍ വന്‍ ദുരന്തം: കെയ്റോയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു

ഈജിപ്തില്‍ വന്‍ ദുരന്തം: കെയ്റോയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു

കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ തിരക്കേറിയ റിങ് റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ വെന്തുമരിച്ചു. ബുധനാഴ്ച വൈകുന്നേരം ജനവാസ മേഖലയായ അല്‍-വാറഖിന് സമീപമുണ്ടായ അപകടത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. അപകടത്തില്‍ പരിക്കേറ്റ 15-ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കെയ്റോയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ റിങ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയും ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം തീ സമീപത്തുണ്ടായിരുന്ന കാറുകളിലേക്കും ഇരുചക്രവാഹനങ്ങളിലേക്കും പടര്‍ന്നു. ആകാശത്തേക്ക് ഉയര്‍ന്ന വന്‍ അഗ്‌നിഗോളവും കറുത്ത പുകയും പ്രദേശമാകെ പരിഭ്രാന്തി പരത്തി. അപകടസ്ഥലത്തിന് സമീപമുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.സംഭവസ്ഥലത്തേക്ക് 39 ആംബുലന്‍സുകള്‍ അയച്ചതായും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സമീപത്തെ ആശുപത്രികളില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യമന്ത്രി ഖാലിദ് അബ്ദുല്‍ ഗഫാര്‍ അപകടസ്ഥലവും ആശുപത്രികളും സന്ദര്‍ശിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്താന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗതാഗതത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം റിങ് റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗും ഗതാഗത നിയമലംഘനങ്ങളും കാരണം റോഡപകടങ്ങള്‍ പതിവായ ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ആറായിരത്തോളം പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.

Related articles

See all
Popular News

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായി ഇംഗ്ലണ്ട്; ഉഷ്ണതരംഗത്തിൽ മരിച്ചത് 5,258 പേർ,...

Popular News

വിശ്വ സുന്ദരി പട്ടം ചൂടി പ്യൂര്‍ട്ടോ റിക്കോയുടെ ജെനിഫര്‍ ബാരറ്റോ

Popular News

75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശ; ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മലയാളി...

Popular News

പന്നിയുടെ വൃക്കയുമായി ഒരു വര്‍ഷം; ചരിത്രം കുറിച്ച് അമേരിക്കന്‍ വനിത മോളി ഫാല്‍ക്കോ

Save your stories

Sign in