വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുതുക്കിയ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചു. ചൈനയ്ക്കാണ് ഏറ്റവും ഉയര്‍ന്ന തീരുവ നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും അധിക തീരുവ ഏര്‍പ്പെടുത്താനാണ് നീക്കം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ തീരുവ പ്രഖ്യാപനം. വ്യാപാരക്കരാറില്‍ ധാരണയായാല്‍ ഇന്ത്യയ്ക്കുള്ള തീരുവ 17 ശതമാനമായി കുറയ്ക്കാന്‍ തയ്യാറാണെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വ്യാവസായിക നയങ്ങളും ഉല്പാദന രീതികളും അമേരിക്കന്‍ വ്യാപാര താല്പര്യങ്ങള്ക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിലാണ് നടപടി.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ബ്രസീല്‍, ബംഗ്ലാദേശ്, ജപ്പാന്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, തായ്വാന്, തായ്ലന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും പുതുക്കിയ ഇറക്കുമതി തീരുവ ബാധകമാകും.
യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യുഎസ്ടിആര്‍) 16 രാജ്യങ്ങളില്‍ നടത്തിയ എട്ട് മാസത്തെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം തീരുമാനം കൈക്കൊണ്ടത്. മെക്സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കുറഞ്ഞ നിരക്കില്‍ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിച്ച് വിപണി സന്തുലനം തകര്‍ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍.
ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, ചൈനയ്ക്ക് 45%; 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്