Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിശ്വ സുന്ദരി പട്ടം ചൂടി പ്യൂര്‍ട്ടോ റിക്കോയുടെ ജെനിഫര്‍ ബാരറ്റോ

വിശ്വ സുന്ദരി പട്ടം ചൂടി പ്യൂര്‍ട്ടോ റിക്കോയുടെ ജെനിഫര്‍ ബാരറ്റോ

സാന്‍ ജുവാന്‍: എഴുപത്തിയഞ്ചാമത് മിസ് യൂണിവേഴ്‌സ് കിരീടം പ്യൂവര്‍ട്ടോ റിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ സ്വന്തമാക്കി. പ്യൂവര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗ്വല്‍ അഗ്രലോട്ട് കൊളീസിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ഗ്രാന്‍ഡ് ഫിനാലെയിലാണ് പുതിയ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തത്. ഡൊമിനിക്കന്‍ റിപ്പബ്ലിക് ഫസ്റ്റ് റണ്ണറപ്പായും വെനസ്വേല സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ കിരീടാവകാശിയെ കിരീടമണിയിച്ചു.

116 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോയ്ക്ക് കിരീടം നേടാനായില്ല. ആദ്യ 30 പേരുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും, പിന്നീട് നടന്ന റൗണ്ടില്‍ ആദ്യ 12 പേരിലേക്ക് എത്താനാകാതെ കെസിയ പുറത്താവുകയായിരുന്നു. 1994-ല്‍ സുസ്മിത സെന്‍, 2000-ല്‍ ലാറ ദത്ത, 2021-ല്‍ ഹര്‍നാസ് സന്ധു എന്നിവര്‍ക്ക് ശേഷം മറ്റൊരു വിശ്വസുന്ദരി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇതോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു.

ആരാണ് ജെന്നിഫര്‍ ബാരെറ്റോ?


സൗന്ദര്യത്തിനൊപ്പം ഉന്നത വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കിയ വ്യക്തിത്വമാണ് പുതിയ വിശ്വസുന്ദരി ജെന്നിഫര്‍ ബാരെറ്റോ. റിസര്‍ച്ച് സൈക്കോളജിയില്‍ ബിരുദവും, സൈക്കോളജിയിലും ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കിലും ഇരട്ട ബിരുദാനന്തര ബിരുദവും അവര്‍ നേടിയിട്ടുണ്ട്. 2021-ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സില്‍ അവര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഫാമിലി അഡ്വക്കസി പ്രോഗ്രാമിന് കീഴില്‍, ഗാര്‍ഹിക പീഡനത്തിനും ബാലപീഡനത്തിനും ഇരയാകുന്ന സൈനിക കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എഡ്യൂക്കേറ്ററായും ക്രൈസിസ് കോ-റെസ്പോണ്ടറായും ബാരെറ്റോ പ്രവര്‍ത്തിച്ചു. കൂടാതെ കാള്‍ ആര്‍. ഡാര്‍ണല്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ സന്നദ്ധസേവനവും നടത്തിയിട്ടുണ്ട്.

വിവാദങ്ങള്‍ക്കിടയിലെ 75-ാം വാര്‍ഷികം

മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 75-ാം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. നാഷണല്‍ കോസ്റ്റ്യൂം, പ്രിലിമിനറി, ഫൈനല്‍ റൗണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിശ്ചയിച്ചത്. എന്നാല്‍, മത്സരാര്‍ത്ഥികളുടെ പിന്മാറ്റം, ഫ്രാഞ്ചൈസി അവകാശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, സംഘാടനത്തിലെ പിഴവുകള്‍ എന്നിവ കാരണം ഒട്ടേറെ വിവാദങ്ങള്‍ക്കും ഈ വര്‍ഷത്തെ മത്സരം വേദിയായിരുന്നു.

'പ്രപഞ്ചം അതിന്റെ പുതിയ രാജ്ഞിയായ പ്യൂവര്‍ട്ടോ റിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോയെ സ്വാഗതം ചെയ്യുന്നു!' എന്നാണ് വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് മിസ് യൂണിവേഴ്‌സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചത്. സ്ഥാനമൊഴിഞ്ഞ മിസ് യൂണിവേഴ്‌സ് ഫാത്തിമ ബോഷിന് നന്ദി അറിയിച്ചുകൊണ്ടും സംഘാടകര്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു.

Related articles

See all
Popular News

75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശ; ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മലയാളി...

Popular News

പന്നിയുടെ വൃക്കയുമായി ഒരു വര്‍ഷം; ചരിത്രം കുറിച്ച് അമേരിക്കന്‍ വനിത മോളി ഫാല്‍ക്കോ

Popular News

ചന്ദ്രന് കൂട്ടായി '2026 QQ8' എന്ന കുഞ്ഞന്‍ ചന്ദ്രന്‍; ഭൂമിയെ വലംവെക്കുന്നത് ഈ കാലയളവ് വരെ

Popular News

തിരിച്ചുവരവിന് മുന്‍പ് പുതിയ വെളിപ്പെടുത്തല്‍; മൂന്നിലധികം ബന്ധങ്ങളുണ്ടായിരുന്നതായി ബോര്‍ഡ...

Save your stories

Sign in