Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസ്ഹറുദ്ദീൻ വെടിക്കെട്ടിൽ അസം തകർന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് 9 വിക്കറ്റിന്റെ മിന്നും ജയം

അസ്ഹറുദ്ദീൻ വെടിക്കെട്ടിൽ അസം തകർന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് 9 വിക്കറ്റിന്റെ മിന്നും ജയം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസമിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ, കേരളം വെറും 12.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 166 റൺസ് അടിച്ചെടുത്ത് വിജയലക്ഷ്യം മറികടന്നു.

ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന് അതിവേഗ വിജയം സമ്മാനിച്ചത്. വെറും 37 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ 9 സിക്സറുകളും 6 ഫോറുകളുമടക്കം പുറത്താകാതെ 93 റൺസ് അടിച്ചുകൂട്ടി. സിക്സർ പറത്തി അസ്ഹറുദ്ദീൻ തന്നെയാണ് കേരളത്തിന്റെ വിജയറൺ കുറിച്ചത്.

മികച്ച ഫോമിലുള്ള മുഹമ്മദ് അസ്ഹറുദ്ദീൻ - രോഹൻ കുന്നുമ്മൽ ഓപ്പണിങ് സഖ്യം ഒരിക്കൽക്കൂടി കേരളത്തിന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വെറും 8.1 ഓവറിൽ ഇരുവരും ചേർന്ന് 123 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 27 പന്തിൽ 5 സിക്സും 3 ഫോറുമടക്കം 53 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്.

രോഹൻ പുറത്തായതിന് പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ, അസ്ഹറുദ്ദീന് ഉറച്ച പിന്തുണ നൽകി കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്തെത്തിച്ചു. സഞ്ജു 13 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അസമിനെ പിടിച്ചുകെട്ടുന്നതിൽ കേരള ബൗളർമാർ വിജയിച്ചു. 3 വിക്കറ്റുകൾ വീഴ്ത്തിയ വൈശാഖ് ചന്ദ്രൻ ബൗളിങ്ങിൽ തിളങ്ങിയപ്പോൾ, കാർത്തിക് ബി നായർ, അബ്ദുൽ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

അസം നിരയിൽ പുറത്താകാതെ 49 റൺസെടുത്ത ക്യാപ്റ്റൻ ഡെനിഷ് ദാസാണ് ടോപ് സ്കോററായത്. രോഹിത് സെൻ 29 റൺസും, ആകാശ് സെൻ ഗുപ്ത, ആയുഷ് അഗർവാൾ എന്നിവർ 21 റൺസ് വീതവും നേടി അസം സ്കോർ 165-ൽ എത്തിച്ചു.


Related articles

See all
Popular News

ഗുകേഷിൻ്റെ ചങ്കൂറ്റമോ സിന്ദ്രോവിൻ്റെ സമ്മർദതന്ത്രമോ? ചെസ് പോരാട്ടത്തിൽ തുല്യസാധ്യത,ആവേശപ്പ...

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

തുടക്കത്തിൽ ആഞ്ഞടിച്ചു, അവസാനം തകർന്നടിഞ്ഞു; പാകിസ്ഥാൻ എ 313 റൺസിന് പുറത്ത്, തിരിച്ചടിച്ച്...

Popular News

അസ്ഹറും രോഹനും തകർത്തടിച്ചു, നിധീഷ് എറിഞ്ഞിട്ടു; സയ്യിദ് മുഷ്താഖ് അലിയിൽ പുതുച്ചേരിയെ വീഴ്...

Save your stories

Sign in