Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസ്ഹറും രോഹനും തകർത്തടിച്ചു, നിധീഷ് എറിഞ്ഞിട്ടു; സയ്യിദ് മുഷ്താഖ് അലിയിൽ പുതുച്ചേരിയെ വീഴ്ത്തി കേരളത്തിന് വിജയം

അസ്ഹറും രോഹനും തകർത്തടിച്ചു, നിധീഷ് എറിഞ്ഞിട്ടു; സയ്യിദ് മുഷ്താഖ് അലിയിൽ പുതുച്ചേരിയെ വീഴ്ത്തി കേരളത്തിന് വിജയം

ന്യൂ ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് 18 റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 205 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പുതുച്ചേരിക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അർദ്ധസെഞ്ചുറി നേടിയ ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീന്റെയും (78) രോഹൻ കുന്നുമ്മലിന്റെയും (59) തകർപ്പൻ ബാറ്റിങ്ങും നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ മിന്നും ബൗളിങ്ങുമാണ് കേരളത്തിന് വിജയമൊരുക്കിയത്. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒമ്പത് പന്തിൽ 17 റൺസെടുത്ത് സ്‌കോർ 200 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ ഗംഭീര തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് 11.5 ഓവറിൽ 118 റൺസ് അടിച്ചുകൂട്ടി. പുതുച്ചേരി ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും 11-ാം ഓവറിൽ തന്നെ ടീം സ്‌കോർ 100 കടത്തി. ഒരേ ഓവറിലാണ് ഇരുവരും അർദ്ധസെഞ്ചുറി തികച്ചത്; രോഹൻ 31 പന്തിലും അസ്ഹർ 33 പന്തിലും 50 റൺസ് പിന്നിട്ടു. തൊട്ടടുത്ത ഓവറിൽ 35 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സറുമടക്കം 59 റൺസെടുത്ത രോഹൻ പുറത്തായി.

തുടർന്നെത്തിയ വിഷ്ണു വിനോദും ആക്രമണ ശൈലി തുടർന്നതോടെ 15-ാം ഓവറിൽ കേരളം 150 കടന്നു. 17-ാം ഓവറിൽ 48 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സറുമടക്കം 78 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ മടങ്ങി. തൊട്ടടുത്ത ഓവറിൽ വിഷ്ണു വിനോദും (34) പുറത്തായി. തുടർന്ന് സഞ്ജു സാംസൺ വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ കേരളത്തിന്റെ സ്‌കോർ 200 കടന്നു. പുതുച്ചേരിക്ക് വേണ്ടി അമൻ ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിക്ക് ആദ്യ ഓവറിൽ തന്നെ ഇരട്ട പ്രഹരമേറ്റു. ഓവറിലെ അവസാന രണ്ട് പന്തുകളിൽ ആകാശ് പുകഴന്തിയെയും (6) എസ്. പരമേശ്വരനെയും (0) പുറത്താക്കി എം.ഡി. നിധീഷാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. പിന്നീട് ഭാനു ആനന്ദും പ്രസാദ് പവാറും ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിൽ നിധീഷ് വീണ്ടും ആഞ്ഞടിച്ചു. നാലാം പന്തിൽ ഭാനു ആനന്ദിനെ (9) മടക്കിയ നിധീഷ് അടുത്ത പന്തിൽ ഐ.പി.എൽ താരം ശശാങ്ക് സിങ്ങിനെയും പുറത്താക്കി.

കടുത്ത സമ്മർദ്ദത്തിലായ പുതുച്ചേരിയെ പ്രസാദ് പവാറും അങ്കിത് ശർമ്മയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 47 പന്തുകളിൽ 73 റൺസ് കൂട്ടിചേർത്തു. എന്നാൽ 67 റൺസെടുത്ത പ്രസാദ് പവാറിനെ കാർത്തിക് ബി. നായരും 45 റൺസെടുത്ത അങ്കിത് ശർമ്മയെ കെ.എം. ആസിഫും പുറത്താക്കിയതോടെ മത്സരം കേരളത്തിന്റെ പിടിയിലായി. അവസാന ഓവറുകളിൽ 19 പന്തിൽ 34 റൺസെടുത്ത സാഗർ ത്രിവേദിയുടെ പ്രകടനമാണ് പുതുച്ചേരിയെ 186 റൺസ് വരെ എത്തിച്ചത്. കേരളത്തിനായി എം.ഡി. നിധീഷ് നാലും കാർത്തിക് ബി. നായർ രണ്ടും വിക്കറ്റ് വീഴ്ത്തി. മികച്ച ബൗളിങ് പ്രകടനം നടത്തിയ എം.ഡി. നിധീഷാണ് പ്ലയർ ഓഫ് ദി മാച്ച്.

Related articles

See all
Popular News

ലാതമിന്റെ അന്തകനായി ബുംറ; 19 വർഷത്തിനിടെ ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്...

Popular News

ഇന്ത്യ എ - പാകിസ്താൻ പോര്: വൈഭവ് സൂര്യവംശിക്ക് തലനാരിഴയ്ക്ക് പരിക്ക് ഒഴിവായി; ഗ്രൗണ്ടിൽ കൂ...

Popular News

ഇന്ത്യ 'എ'–പാകിസ്താൻ 'എ' മത്സരത്തിനിടെ ടോസിൽ നാടകീയ രംഗങ്ങൾ; മാച്ച് റഫറിക്ക് അമളി, ഹസ്തദാന...

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Save your stories

Sign in