Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവില വീണ്ടും കുതിക്കുന്നു; പവന് ഒറ്റയടിക്ക് 920 രൂപ വർധിച്ചു

സ്വർണവില വീണ്ടും കുതിക്കുന്നു; പവന് ഒറ്റയടിക്ക് 920 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 920 രൂപ ഉയർന്ന് 93,720 രൂപയായി. ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപയോളം ഇടിഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് ഇന്നലെ മുതൽ വില വീണ്ടും ഉയരാൻ തുടങ്ങിയത്. എന്നാൽ നിലവിലെ ഈ വിലക്കയറ്റം താൽക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. അമേരിക്കൻ ഡോളർ കരുത്താർജിച്ചതും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് ആഗോളതലത്തിൽ സ്വർണവിലയെ ബാധിച്ചത്. ഇതിനുപുറമെ അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്.

Related articles

See all
Popular News

വിഴിഞ്ഞം വഴി കോട്ടയത്തേക്ക് ആദ്യ വൻ ഇറക്കുമതി: എംആർഎഫിനായി 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ എത...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞു, രണ്ടാഴ്ച കൊണ്ട് താഴ്ന്നത് 15,000 രൂപ

Save your stories

Sign in