Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുകേഷിൻ്റെ ചങ്കൂറ്റമോ സിന്ദ്രോവിൻ്റെ സമ്മർദതന്ത്രമോ? ചെസ് പോരാട്ടത്തിൽ തുല്യസാധ്യത,ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഗുകേഷിൻ്റെ ചങ്കൂറ്റമോ സിന്ദ്രോവിൻ്റെ സമ്മർദതന്ത്രമോ? ചെസ് പോരാട്ടത്തിൽ തുല്യസാധ്യത,ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഊർജസ്വലവും നിർഭയവുമായ കളിശൈലിയാണ് ഡി. ഗുകേഷിന്റേത്. കരുനീക്കങ്ങൾ ആഴത്തിൽ കണക്കുകൂട്ടാനുള്ള അസാമാന്യ കഴിവും സമനിലകളെ ഇഷ്ടപ്പെടാത്ത പ്രകൃതവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. വിജയത്തിനായി അപകടമേഖലകളിലേക്ക് കടന്നുചെല്ലാനുള്ള ചങ്കൂറ്റവും നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പ്രായത്തിൽ കവിഞ്ഞ ക്ഷമയും മാനസിക പക്വതയും ഗുകേഷ് പ്രകടിപ്പിക്കുന്നുണ്ട്. അവസരം ലഭിക്കുമ്പോൾ ശക്തമായ പ്രത്യാക്രമണം നടത്താനും അദ്ദേഹം മടിക്കാറില്ല.

മറുവശത്ത്, സമ്മർദതന്ത്രശൈലി പിന്തുടരുന്ന താരമാണ് ജാവോഹിർ സിന്ദ്രോവ്. 64 കളങ്ങളിലും സങ്കീർണതകൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം മികച്ച ഓപ്പണിങ് തയ്യാറെടുപ്പുകളോടെയാണ് എത്തുന്നത്. ബോർഡിൽ രൂപപ്പെടുന്ന ഏത് പൊസിഷനും കൈകാര്യം ചെയ്യാൻ കഴിയുന്ന സാർവലൗകിക ശൈലിയും വേഗത്തിലുള്ള നീക്കങ്ങളിലൂടെ എതിരാളികളെ സമയസമ്മർദത്തിലാക്കാനുള്ള കഴിവും സിന്ദ്രോവിനുണ്ട്. പ്രതികൂല ഘട്ടങ്ങളിലും കരുത്തുറ്റ പ്രതിരോധവും പോരാട്ടവീര്യവും കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കും.

നിലവിൽ തന്റെ ചെസ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സിന്ദ്രോവ്. സമീപകാലത്ത് ഗുകേഷ് മോശം ഫോമിലൂടെ കടന്നുപോയെങ്കിലും സെപ്റ്റംബറിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഭാഗികമായി ഫോം വീണ്ടെടുക്കാൻ കഴിഞ്ഞത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഫോം മാത്രം അന്തിമവിധിയല്ലെന്ന് ചരിത്രം ഓർമിപ്പിക്കുന്നു; കഴിഞ്ഞ ലോകകിരീട പോരാട്ടത്തിൽ മോശം ഫോമിലായിരുന്ന ഡിങ് ലിറനോട് മികച്ച ഫോമിലായിരുന്ന ഗുകേഷ് കടുത്ത വെല്ലുവിളി നേരിട്ടത് ഇതിന് ഉദാഹരണമാണ്.

സൈദ്ധാന്തിക അറിവും അനുഭവസമ്പത്തും സമയനിയന്ത്രണവും പ്രധാനമാണെങ്കിലും, ഇവയെല്ലാം കൃത്യമായി സംയോജിപ്പിക്കുന്നത് കളിക്കാരന്റെ മനോനിലയാണ്. ഇരുവരും മികച്ച മനക്കരുത്തുള്ള താരങ്ങളാണ്. മുൻപ് ഡിങ് ലിറന് തിരിച്ചടിയായത് പതറുന്ന മനസ്സായിരുന്നെങ്കിൽ, എല്ലാ കളിയും ജയിക്കണമെന്ന അമിത വാശിയാണ് ഗുകേഷിന് പലപ്പോഴും വിനയായത്. എന്നാൽ മാറിയ സാഹചര്യത്തിൽ, ജയത്തിനായുള്ള അത്യാസക്തി കുറച്ച് യാഥാർഥ്യബോധത്തോടെ ഗുകേഷ് കളിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ സമീപനം ഗുകേഷിന് അനുകൂലമായി മാറിയേക്കാം. വിജയസാധ്യത കൂടുതൽ കല്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന സമ്മർദം അതിജീവിക്കേണ്ടത് സിന്ദ്രോവിന്റെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും മത്സരങ്ങളിൽ തിരിച്ചടി നേരിട്ടാൽ ചലഞ്ചർക്ക് മേലുള്ള സമ്മർദം കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഫോമും നിലവിലെ ടൂർണമെന്റ് പ്രകടനങ്ങളും സിന്ദ്രോവിന് ചെറിയ മേൽക്കൈ നൽകുന്നുണ്ട്. എങ്കിലും ഗുകേഷ് ഫോം ഭാഗികമായി തിരിച്ചുപിടിച്ചതും, സിന്ദ്രോവിനില്ലാത്ത ലോകചാമ്പ്യൻഷിപ്പ് അനുഭവസമ്പത്തും, അമിത പ്രതീക്ഷയുടെ സമ്മർദം താരതമ്യേന കുറവായതും മത്സരത്തെ ഏതാണ്ട് തുല്യനിലയിലേക്ക് എത്തിക്കുന്നു.

Related articles

See all
Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

തുടക്കത്തിൽ ആഞ്ഞടിച്ചു, അവസാനം തകർന്നടിഞ്ഞു; പാകിസ്ഥാൻ എ 313 റൺസിന് പുറത്ത്, തിരിച്ചടിച്ച്...

Popular News

അസ്ഹറും രോഹനും തകർത്തടിച്ചു, നിധീഷ് എറിഞ്ഞിട്ടു; സയ്യിദ് മുഷ്താഖ് അലിയിൽ പുതുച്ചേരിയെ വീഴ്...

Popular News

ലാതമിന്റെ അന്തകനായി ബുംറ; 19 വർഷത്തിനിടെ ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്...

Save your stories

Sign in