ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് സമാജ്വാദി പാര്‍ട്ടിയും (എസ്പി) കോണ്‍ഗ്രസും പ്രാഥമിക ധാരണയില്‍ എത്തി. ഡല്‍ഹിയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയിലാണ് ധാരണ. സീറ്റ് വിഭജനത്തിന്റെ അന്തിമ പ്രഖ്യാപനം അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ചകള്‍ നടക്കും.
ചര്‍ച്ചകള്‍ നല്ല രീതിയിലായിരുന്നുവെന്നും ഇരുപക്ഷവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയെന്നും എസ്പി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. യോഗം തൃപ്തികരമായിരുന്നുവെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷ ആരാധന മിശ്ര പ്രതികരിച്ചു. പരസ്പര വിശ്വാസത്തോടെ സഖ്യം മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യമെന്നും സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലെത്തിയെന്നും അവര്‍ വ്യക്തമാക്കി. എസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നാല് വീതം നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എസ്പി-കോൺഗ്രസ് പ്രാഥമിക ധാരണ; അന്തിമ തീരുമാനം ഉടൻ