Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നിരോധനാജ്ഞ

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നിരോധനാജ്ഞ

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ആശങ്ക പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പ് ദൗത്യം ഇന്ന് ഊർജ്ജിതമാകും. ഇതിനായി വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും 20 അംഗ ദൗത്യസംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. മുൻപും വിവിധ ദൗത്യങ്ങളിൽ പങ്കാളികളായ കുങ്കിയാനകളാണ് ഇവ.

ഇന്ന് കുങ്കിയാനകൾ മേഖലയിൽ പട്രോളിംഗ് നടത്തും. അനുയോജ്യമായ സാഹചര്യം ഒരുങ്ങിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആനയെ മയക്കുവെടി വെക്കും. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച് നീക്കങ്ങൾ നിരീക്ഷിക്കാനാണ് തീരുമാനം.

ദൗത്യത്തിന്റെ ഭാഗമായി നാളെ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ ബാധകം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും നിയന്ത്രണമുണ്ട്.

ഇതിനിടെ ഇന്നലെയും ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത് നാട്ടുകാരിൽ ആശങ്ക ഉയർത്തി. പകൽ മുഴുവൻ ആന ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.

അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ചക്കക്കൊമ്പനെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായി സിപിഐ ഇന്നലെ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചിരുന്നു.

Related articles

See all
Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ....

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Save your stories

Sign in