Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ബുധനാഴ്ചയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും വിലക്കേർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.

ദൗത്യത്തിനായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളും 20 അംഗ ദൗത്യസംഘവും രാവിലെ എട്ട് മണിയോടെ ചിന്നക്കനാലിൽ എത്തി. വനംവകുപ്പിന്റെ വിവിധ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് ചക്കകൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യത്തിൽ അണിനിരക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. ഇതിനിടെ ഇന്നും ചക്കകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി.

നാളെ പ്രദേശത്ത് കുങ്കിയാനകൾ പട്രോളിംഗ് നടത്തും. അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടി വയ്ക്കാനാണ് നീക്കം. ഇന്ന് പുലർച്ചെ ബി.എൽ. റാം ചുടുകാട് ഭാഗത്ത് ജനവാസ മേഖലയിലെത്തിയ ചക്കകൊമ്പൻ വ്യാപകമായി കൃഷി നശിപ്പിക്കുകയും പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ വീണ്ടും ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സി.പി.ഐ. പ്രവർത്തകർ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.



Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Save your stories

Sign in