Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സെഞ്ച്വറി തിളക്കത്തിലും വേഗം കുറഞ്ഞ ശതകത്തിന്റെ മോശം റെക്കോർഡിൽ തിലക് വർമ

സെഞ്ച്വറി തിളക്കത്തിലും വേഗം കുറഞ്ഞ ശതകത്തിന്റെ മോശം റെക്കോർഡിൽ തിലക് വർമ

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും ലിസ്റ്റ് എ ക്രിക്കറ്റിലെ മോശം റെക്കോർഡിൽ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായാണ് തിലക് മാറിയത്.

പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 148 പന്തുകൾ നേരിട്ടാണ് തിലക് വർമ 100 റൺസ് തികച്ചത്. ഏഴ് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സെഞ്ച്വറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ തിലക് പുറത്താവുകയും ചെയ്തു. മുൻ ഇന്ത്യൻ താരം മനോജ് പ്രഭാകറിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയുടെ റെക്കോർഡ്; 151 പന്തുകളിലായിരുന്നു പ്രഭാകർ ശതകം കുറിച്ചത്.

മത്സരത്തിൽ പുറത്തായ അവസാന വിക്കറ്റും തിലക് വർമയുടേതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറുകളിൽ 313 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 49.1 ഓവറിൽ 265 റൺസിൽ അവസാനിച്ചു. ഇതോടെ പാകിസ്ഥാൻ 48 റൺസിന്റെ വിജയം സ്വന്തമാക്കി

Related articles

See all
Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

പി.ടി. ഉഷയ്ക്ക് ആശ്വാസം; ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്തതിനെതിരായ...

Popular News

വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റ് ഇന്...

Popular News

അവസാന ദിനം പൊരുതിനിന്ന് കിവീസ്; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയിൽ

Save your stories

Sign in