ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐ.ഒ.എ) പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷ പി.ടി. ഉഷ മത്സരിക്കില്ലെന്ന് വ്യക്തമായി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസവും പത്രിക നൽകാതിരുന്നതോടെയാണ് ഉഷ മത്സരരംഗത്ത് നിന്ന് ഒഴിവായത്. ഇതോടെ സംഘടനയ്ക്ക് പുതിയ പ്രസിഡന്റ് വരുമെന്ന് ഉറപ്പായിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ആകെ മൂന്നുപേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
ഒളിംപിക് മെഡല്‍ ജേതാവും പ്രമുഖ ഷൂട്ടിങ് താരവുമായ ഗഗന് നരംഗ്, ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ സെക്രട്ടറി വിരേന്ദര്‍ സച്ച്ദേവ, മുന്‍ ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
അതേസമയം, ട്രഷറര്‍ സ്ഥാനത്തേക്ക് കമലേഷ് മേത്ത മാത്രമാണ് പത്രിക നല്‍കിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിരേന്ദര്‍ സച്ച്ദേവയും മുന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ മൂന്നിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുക. ആകെ 71 അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലുള്ളത്.
പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം