തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നോളജ് വാലി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട സുപ്രധാന ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. 10 ഏക്കര്‍ ഭൂമിയുണ്ടെങ്കില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതും വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്നതുമാണ് പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.
പദ്ധതിയുടെ ഏകോപനത്തിനും നടത്തിപ്പിനുമായി മുഖ്യമന്ത്രി അധ്യക്ഷനായ 'നോളജ് വാലി അതോറിറ്റി' രൂപീകരിക്കും. വിദ്യാഭ്യാസം, ഗവേഷണം, ഐടി എന്നീ മേഖലകളെ ഒരൊറ്റ കുടക്കീഴില്‍ ഒന്നിപ്പിക്കുന്നതാണ് നോളജ് വാലി പദ്ധതി. സര്‍വകലാശാലകള്‍ക്കും ക്യാമ്പസുകള്‍ക്കും പ്രവര്‍ത്തനാനുമതി അതിവേഗം ലഭ്യമാക്കാനുള്ള നടപടികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉന്നതപഠനത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വലിയ തോതില്‍ വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ സൗകര്യങ്ങള്‍ സംസ്ഥാനത്ത് തന്നെ ഒരുക്കുന്നതിലൂടെ കേരളത്തെ ഒരു പ്രധാന വൈജ്ഞാനിക ഹബ്ബായി മാറ്റാനാണ് നീക്കം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില്‍ ചൊവ്വാഴ്ച നിയമസഭയിൽ