കൊലവിളി പ്രസംഗത്തില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റില്‍ ടി ഐ മധുസൂദനന് രൂക്ഷ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഉള്‍പ്പടെയുള്ള നേതാക്കളാണ് വിമര്‍ശിച്ചത്.
ടി ഐ മധുസൂദനന്റെ പയ്യന്നൂരിലെ പ്രസംഗം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് തെറ്റ് തിരുത്തല്‍ പ്രക്രിയ നടത്തുമ്പോള്‍ മറുഭാഗത്ത് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗിക്കുമ്പോള്‍ നേതാക്കള്‍ അതിരുവിടരുതെന്നും എം.വി. ഗോവിന്ദന് മുന്നറിയിപ്പ് നല്കി. അതേസമയം, ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ടി.ഐ. മധുസൂദനന് പങ്കെടുത്തിരുന്നില്ല.
കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ടി.ഐ. മധുസൂദനന് രൂക്ഷവിമര്‍ശനം