Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഡോങ്കി'ക്കും നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്; മധ്യപ്രദേശിലെ ഓൺലൈൻ വീഴ്ചയിൽ പോലീസ് അന്വേഷണം

'ഡോങ്കി'ക്കും നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്; മധ്യപ്രദേശിലെ ഓൺലൈൻ വീഴ്ചയിൽ പോലീസ് അന്വേഷണം

ഭോപ്പാൽ: മധ്യപ്രദേശ് നഴ്സിങ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ പോർട്ടലിലൂടെ 'ഡോങ്കി എം.പി.എൻ.ആർ.സി' എന്ന പേരിൽ നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലെ സുരക്ഷാ പാളിച്ച പുറത്തുവന്നതിന് പിന്നാലെ ഭോപ്പാലിലെ ടി.ടി. നഗർ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അപേക്ഷകന്റെ പേര് 'ഡോങ്കി എം.പി.എൻ.ആർ.സി', പിതാവിന്റെ പേര് 'ഡോങ്കി ഫാദർ', മാതാവിന്റെ പേര് 'ഡോങ്കി മദർ', ജാതി 'മൃഗം' എന്നിങ്ങനെ നൽകിയ അപേക്ഷയാണ് പോർട്ടൽ സ്വീകരിച്ചത്. യാതൊരു വിവരപരിശോധനയുമില്ലാതെ അപേക്ഷ അംഗീകരിച്ച സംവിധാനം, 2,050 രൂപ ഫീസ് ഈടാക്കിയതിന് പിന്നാലെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.

സംഭവത്തിൽ പരാതിക്കാരനായ എൻ.എസ്.യു.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായാണ് അപേക്ഷ സമർപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നില്ല ലക്ഷ്യമെന്നും, സംവിധാനത്തിലെ പിഴവുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഒക്ടോബർ ഒന്നിന് പരാതി നൽകിയിരുന്നതായും പർമർ പറഞ്ഞു.




Related articles

See all
Popular News

ഇനി ടിവി സ്ക്രീനിലും റീൽസ് കാണാം; 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലേക്ക്

Popular News

വഡോദര വ്യോമസേനാ താവളം ആക്രമിക്കാൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതി: വൻ ഭീകരാക്രമണ നീക്കം തകർത്ത് ഗു...

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളി തിളക്കം: എ.ഐ. ഹ്രസ്വചിത്രത്തിലൂടെ എട്ടു ലക്ഷം രൂപയുട...

Popular News

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് 20 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

Save your stories

Sign in