Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്‌വർക്കുകളും വലിയ സൈബർ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നതെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. പാസ്‌വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ നെറ്റ്‌വർക്കുകളിൽ കണക്റ്റ് ചെയ്യുന്ന നിമിഷം മുതൽ സ്മാർട്ട്‌ഫോണുകളിലെ സ്വകാര്യ ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, ബാങ്കിംഗ് വിവരങ്ങൾ, ലോഗിൻ പാസ്‌വേഡുകൾ എന്നിവ ഹാക്കർമാർക്ക് ചോർത്തിയെടുക്കാൻ എളുപ്പമാകും.

സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനത്തിന് പിന്നിൽ വ്യക്തിവിവരങ്ങൾ കൈക്കലാക്കാനുള്ള കെണിയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ ഫോണിലെ 'Auto-Connect Wi-Fi' സംവിധാനം നിർജ്ജീവമാക്കുകയും അജ്ഞാത കണക്ഷനുകൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് പൊലീസ് നിർദേശിക്കുന്നു. വേഗതയുള്ള കണക്ഷനേക്കാൾ പ്രധാനം സ്വന്തം സൈബർ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.



Related articles

See all
Popular News

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ശേഖരിച്ചത് 102.8 ടൺ മാലിന്യം

Popular News

അർജന്റീന ടീമിന്റെ സന്ദർശനം: കലൂർ സ്റ്റേഡിയം നവീകരണത്തിന് മുൻ കായികമന്ത്രി 10 കോടി ആവശ്യപ്പ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in