Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ ട്രേഡ് സെന്ററുകളും അടുത്ത മാസം മുതൽ

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ ട്രേഡ് സെന്ററുകളും അടുത്ത മാസം മുതൽ

തിരുവനന്തപുരം: കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പൊതുവിപണിയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വിൽപനശാലകളിലും വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കുന്നുണ്ടെന്ന് പരിശോധനകളിലൂടെ ഉറപ്പാക്കും.

ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ ഓണക്കാലത്തേതുപോലെ റേഷൻ അരി വിതരണം ഉറപ്പാക്കും. നിലവിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 10 കിലോ അരി ലഭ്യമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഇതോടൊപ്പം നാല് മെഗാ ട്രേഡ് സെന്ററുകളും 70-ലധികം ക്രിസ്മസ് ചന്തകളും അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. സപ്ലൈകോ വഴി അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്.

വിപണിയിലെ വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കുകയും നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാർക്ക് ആശ്വാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.


Related articles

See all
Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in