Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി ടിവി സ്ക്രീനിലും റീൽസ് കാണാം; 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലേക്ക്

ഇനി ടിവി സ്ക്രീനിലും റീൽസ് കാണാം; 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലേക്ക്

ഇൻസ്റ്റഗ്രാം റീൽസ് ഇനി മൊബൈൽ സ്ക്രീനിൽ മാത്രം ഒതുങ്ങില്ല; വലിയ ടെലിവിഷൻ സ്ക്രീനിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം റീൽസ് ആസ്വദിക്കാൻ 'ഇൻസ്റ്റഗ്രാം ഫോർ ടിവി' സേവനം ഉടൻ ഇന്ത്യയിലും എത്തുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സേവനം ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. നവംബർ 27-ന് മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ പരിപാടിയായ 'ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമിലാണ്' ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി പിന്തുണയുള്ള ഉപകരണങ്ങളിൽ ഇൻസ്റ്റഗ്രാം ഫോർ ടിവി ലഭ്യമാകും. അനുയോജ്യമായ ഉപകരണങ്ങളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഒരു ടിവിയിൽ അഞ്ച് അക്കൗണ്ടുകൾ വരെ ചേർക്കാനാകുന്നതിനാൽ വീട്ടിലെ ഓരോ അംഗത്തിനും അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വീഡിയോകൾ കാണാനാകും; റീൽസ് കാണുന്നതിനായി മാത്രമായി പ്രത്യേക അക്കൗണ്ട് തുടങ്ങാനും സൗകര്യമുണ്ട്.

മൊബൈലിൽ സ്ക്രോൾ ചെയ്ത് കാണുന്ന രീതിക്ക് പകരം, ടിവിയിൽ റീൽസുകൾ സ്വയം പ്ലേ ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടിവി റിമോട്ട് ഉപയോഗിച്ച് ഉള്ളടക്കങ്ങൾ പരിശോധിക്കാം. താൽപര്യങ്ങൾ, ജനപ്രിയ വീഡിയോകൾ, പിന്തുടരുന്ന അക്കൗണ്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചാനലുകളും ലഭ്യമാകും. സ്റ്റോറികൾ കാണാനും, ക്രിയേറ്റർ പ്രൊഫൈലുകൾ സന്ദർശിക്കാനും, സെർച്ച് വഴി വീഡിയോകളും അക്കൗണ്ടുകളും തിരയാനും, ഫോട്ടോകളും കാരൗസൽ പോസ്റ്റുകളും കാണാനും സാധിക്കും; വൈഡ് സ്ക്രീനിൽ കാണാവുന്ന ഹൊറിസോണ്ടൽ റീൽസുകൾക്കും പിന്തുണയുണ്ടാകും.

മൊബൈലിൽ കാണുന്ന റീൽസുകൾ നേരിട്ട് ടിവിയിലേക്ക് കാസ്റ്റ് ചെയ്യാനും സംവിധാനമുണ്ട്. ഫോണും ടിവിയും ഒരേ വൈഫൈ നെറ്റ്‌വർക്കിലായിരിക്കണമെന്ന് മാത്രം; ഇൻസ്റ്റഗ്രാമിലെ കാസ്റ്റ് ഓപ്ഷൻ വഴി ടിവി തിരഞ്ഞെടുത്താൽ വലിയ സ്ക്രീനിൽ വീഡിയോ കാണാം. ഉപകരണങ്ങൾക്കനുസരിച്ച് കാസ്റ്റിംഗ് ലഭ്യതയിൽ വ്യത്യാസമുണ്ടാകാം. സുഹൃത്തുക്കൾ പങ്കുവെക്കുന്ന വീഡിയോകളും അവർക്ക് പ്രിയപ്പെട്ട റീൽസുകളും ഒരിടത്ത് ലഭിക്കുന്ന 'ഫ്രണ്ട്സ് ടാബും' പുതിയ ആപ്പിലുണ്ടാകും.

ടെലിവിഷനിലെ പൊതുവായ കാഴ്ചാനുഭവം കണക്കിലെടുത്ത് വിശാലമായ പ്രേക്ഷകർക്ക് അനുയോജ്യമായ ഉള്ളടക്ക മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. മൊബൈലിൽ കൊണ്ടുവന്ന 13+ കണ്ടന്റ് റേറ്റിങ് സംവിധാനം ടിവി പതിപ്പിലും ബാധകമാകും. ടീൻ അക്കൗണ്ടുകളുടെ സുരക്ഷാ നിയന്ത്രണങ്ങളും തുടരും; 18 വയസ്സിൽ താഴെയുള്ളവർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ, കമന്റുകൾ, പ്രൊഫൈലുകൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. ടിവിയിൽ ഉപയോഗിക്കുന്ന സമയവും കൗമാരക്കാരുടെ ആകെ ഉപയോഗസമയത്തിന്റെ ഭാഗമായി കണക്കാക്കുകയും സമയപരിധി മുന്നറിയിപ്പുകളും സ്ലീപ്പ് മോഡ് അറിയിപ്പുകളും നൽകുകയും ചെയ്യും.

Related articles

See all
Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 'ജിയോ ഷീൽഡ്' അവതരിപ്പിച്ചു; കുടുംബാംഗങ്ങൾക്ക് ഡിജിറ്റൽ സ...

Save your stories

Sign in