Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത്; വ്യാജ സിം കാര്‍ഡുകളും ആസൂത്രിത വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുകളും അന്വേഷിക്കണം: നഹാസ് പത്തനംതിട്ട

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത്; വ്യാജ സിം കാര്‍ഡുകളും ആസൂത്രിത വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുകളും അന്വേഷിക്കണം: നഹാസ് പത്തനംതിട്ട

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് ക്രമക്കേടുകളില്‍ അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. വ്യാജ സിം കാര്‍ഡുകളും മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് ആസൂത്രിതമായി സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം നിഷേധിക്കുന്നുണ്ടോ എന്ന കാര്യം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വെര്‍ച്വല്‍ ക്യൂവില്‍ ആയിരക്കണക്കിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്യപ്പെടുകയും എന്നാല്‍ അത്രയും തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്താതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം കേവലം ഒരു സാങ്കേതിക പിഴവായി മാത്രം കാണാനാകില്ല. ഇതിനുപിന്നില്‍ വന്‍കിട ട്രാവല്‍ ഏജന്‍സികളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണോ, അതോ യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കാനും ശബരിമലയില്‍ മനഃപൂര്‍വം പ്രതിസന്ധികള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനുമുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നതും അന്വേഷണവിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ ദിവസത്തെയും വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുകളുടെ ഐ.പി. വിലാസങ്ങള്‍, ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍, സിം കാര്‍ഡുകളുടെ വിവരങ്ങള്‍, ബുക്കിങ് നടത്തിയ ഉപകരണങ്ങള്‍, ഒരേ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നടത്തിയ ബുക്കിങ്ങുകള്‍ എന്നിവ സമഗ്രമായി പരിശോധിക്കണം. ഇതിന് പിന്നില്‍ സംഘടിതമായ ഇടപെടലുകളുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ശബരിമല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെയും വികാരത്തിന്റെയും കേന്ദ്രമാണെന്നും നഹാസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും അയ്യപ്പഭക്തരുടെ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ആരെയും അനുവദിക്കരുത്. യഥാര്‍ത്ഥ ഭക്തര്‍ക്ക് തടസ്സമില്ലാതെ ദര്‍ശനം നടത്താനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നും ക്രമക്കേടുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Popular News

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ശേഖരിച്ചത് 102.8 ടൺ മാലിന്യം

Popular News

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

Popular News

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും

Save your stories

Sign in