Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

കോഴിക്കോട്: അപൂര്‍വ്വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അദ്ദേഹം പ്രഖ്യാപിച്ച ധനസഹായം ശനിയാഴ്ച രാവിലെ കുട്ടികളുടെ വീട്ടിലെത്തി കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് അറിയിച്ചു.

50 കോടി രൂപയെന്ന ഭീമമായ ചികിത്സാ ചെലവ് കണ്ടെത്താന്‍ പരിശ്രമിക്കുന്ന ചികിത്സാ സഹായ സമിതിക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് എം.എ. യൂസഫലിയുടെ ഈ ഇടപെടല്‍. മുക്കം കല്ലുരുട്ടി പൂവത്തിരിച്ചാലില്‍ അരുണ്‍-ഷാല്‍മി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്‌നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനോ എന്നീ മൂന്ന് കുരുന്നുകളാണ് എസ്എംഎ രോഗത്തോട് പൊരുതുന്നത്.

മൂന്ന് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ജീന്‍ തെറാപ്പി ചികിത്സയ്ക്ക് ആകെ 50 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കുട്ടിക്ക് ഏകദേശം 16.5 കോടി രൂപ വീതം ചെലവ് വരുന്ന ഈ ചികിത്സ, കുട്ടികള്‍ക്ക് രണ്ട് വയസ്സ് തികയുന്നതിന് മുന്‍പ് നല്‍കാനായാല്‍ ഇവരെ പൂര്‍ണ്ണമായും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

Related articles

See all
Popular News

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ശേഖരിച്ചത് 102.8 ടൺ മാലിന്യം

Popular News

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

Popular News

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും

Popular News

പൂജാ ബംബര്‍ നറുക്കെടുപ്പ് ഇന്ന്; റെക്കോഡ് വില്‍പ്പന; അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്...

Save your stories

Sign in