Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അർജന്റീന ടീമിന്റെ സന്ദർശനം: കലൂർ സ്റ്റേഡിയം നവീകരണത്തിന് മുൻ കായികമന്ത്രി 10 കോടി ആവശ്യപ്പെട്ട രേഖ പുറത്ത്

അർജന്റീന ടീമിന്റെ സന്ദർശനം: കലൂർ സ്റ്റേഡിയം നവീകരണത്തിന് മുൻ കായികമന്ത്രി 10 കോടി ആവശ്യപ്പെട്ട രേഖ പുറത്ത്

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് നടന്ന സാമ്പത്തിക ഇടപാടുകളിൽ പുതിയ രേഖകൾ പുറത്തുവന്നു. മത്സരവേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ട് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കത്തയച്ചതായാണ് വിവരം. കലൂർ സ്റ്റേഡിയം അറ്റകുറ്റപ്പണികൾക്കായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (ആർബിസി) കായികവകുപ്പും ജിസിഡിഎയും ചേർന്ന് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഇതേ പ്രവൃത്തിയുടെ പേരിൽ മന്ത്രി സർക്കാരിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ടതെന്ന് ധനകാര്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.

കായികവകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നവീകരണ പ്രവൃത്തികൾ നടത്തുന്നു എന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. കായികവകുപ്പിന്റെ അക്കൗണ്ടിലേക്ക് തുക അനുവദിച്ച് ധനമന്ത്രി ഫയലിൽ ഒപ്പുവച്ചെങ്കിലും പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഫണ്ട് കൈമാറ്റം നടന്നില്ല. 2025 സെപ്റ്റംബർ 26-നാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിനായി ആർബിസിക്ക് കൈമാറിയത്. ചെലവ് സ്പോൺസർ പൂർണമായി വഹിക്കുമെന്ന തീരുമാനപ്രകാരമായിരുന്നു കൈമാറ്റം. എന്നാൽ 10 ദിവസത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ട് വി. അബ്ദുറഹിമാൻ കത്തയക്കുകയായിരുന്നു.

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലെന്ന മുൻ സർക്കാരിന്റെ വാദത്തിന് വിരുദ്ധമാണ് പുതിയ രേഖകൾ. കലൂർ സ്റ്റേഡിയം 70 കോടി രൂപ ചെലവിട്ട് സ്വന്തം നിലയ്ക്ക് നവീകരിച്ചെന്നാണ് ആർബിസി ഉടമ ആന്റോ അഗസ്റ്റിൻ അവകാശപ്പെടുന്നത്. എന്നാൽ 8.42 കോടി രൂപയുടെ നവീകരണം മാത്രമാണ് നടന്നതെന്ന് ജിസിഡിഎ എൻജിനീയറിങ് വിഭാഗം വ്യക്തമാക്കുന്നു.

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതിൽ അഴിമതിയുണ്ടെന്ന് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയം കൈമാറ്റത്തിലൂടെ സ്പോൺസർക്ക് 5 കോടി രൂപയുടെ ഇളവ് നിയമവിരുദ്ധമായി നൽകിയെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഡിയം കൈമാറിയ ദിവസം സ്പോൺസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിയുടെ അക്കാദമിയിലേക്ക് 2 കോടി രൂപ എത്തിയെന്നും എസ്ഐടി കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതടക്കമുള്ള കേസുകളിൽ വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.


Related articles

See all
Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ശേഖരിച്ചത് 102.8 ടൺ മാലിന്യം

Popular News

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Save your stories

Sign in