Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുരസ്‌കാരം സമര്‍പ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുരസ്‌കാരം സമര്‍പ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രശസ്തിപത്രവും പ്രശസ്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമര്‍പ്പിച്ചു. ഒരു സാധാരണ വായനക്കാരന്‍ എന്ന നിലയില്‍ ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം സമര്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേതിലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ജൂറിയെയും അദ്ദേഹം അഭിനന്ദിച്ചു.

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കഥകള്‍ കൈമാറിയ ഭാഷാപിതാവിന്റെ കൈയൊപ്പ് മലയാളികളുടെ ഹൃദയത്തിലുണ്ടെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ അനുസ്മരിച്ചു. മേതില്‍ രാധാകൃഷ്ണന്റെ എഴുത്തിന് സവിശേഷമായ സ്ഥാനമാണുള്ളതെന്നും മൗലികതയും വ്യത്യസ്തതയുമാണ് അദ്ദേഹത്തിന്റെ രചനാശൈലിയുടെ മുഖമുദ്രയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയിലേക്കുള്ള സൂക്ഷ്മനിരീക്ഷണവും ശാസ്ത്രവും തത്വചിന്തയും ഇഴചേര്‍ന്നതാണ് മേതിലിന്റെ കൃതികള്‍. മലയാള സാഹിത്യത്തില്‍ പുതിയ കാഴ്ചപ്പാടും ആഖ്യാനരീതിയും രചനാശൈലിയും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും വിമര്‍ശനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുണ്ട്. പുനര്‍വായനയ്ക്ക് ഏറെ സാധ്യതയുള്ളതാണ് മേതിലിന്റെ രചനകളെന്നും അവ ഒന്നുകൂടി വായിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്‍; സിപിഎം കണ്ണൂര്‍ ജില...

Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Save your stories

Sign in