Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗപതി മുർമു

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗപതി മുർമു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ദർശനത്തിന് ശേഷം പുറത്തിറങ്ങിയ രാഷ്ട്രപതി, തന്നെ കാണാനായി കിഴക്കേ നടയിൽ കാത്തുനിന്ന ഭക്തരുടെ അരികിലെത്തി സ്നേഹാഭിവാദ്യം അർപ്പിച്ചാണ് മടങ്ങിയത്.

വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവർണർ ഓം പ്രകാശ് മാഥുറിനൊപ്പം രാഷ്ട്രപതിയുടെ ക്ഷേത്രസന്ദർശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം മൂന്നരയോടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തി. ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എന്നിവർ ചേർന്ന് രാഷ്ട്രപതിയെയും ഗവർണറെയും സ്വീകരിച്ചു. തുടർന്ന് മന്ത്രി കെ. മുരളീധരനൊപ്പം രാഷ്ട്രപതിയും മകൾ നിത്യശ്രീ മുർമുവും ഗവർണർ ഓം പ്രകാശ് മാഥുറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നെത്തി.

കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടും ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് പൂർണകുംഭം നൽകി രാഷ്ട്രപതിയെ വരവേറ്റു. 3.55-ന് നാലമ്പലത്തിലേക്ക് പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത് കാണിക്കയർപ്പിക്കുകയും മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിക്കുകയും ചെയ്തു. ഉപദേവതകളെയും ദർശിച്ച ശേഷം കൊടിമരച്ചുവട്ടിലെത്തിയ രാഷ്ട്രപതിക്ക് ദേവസ്വം മന്ത്രി ഉണ്ണിക്കണ്ണന്റെ തടിയിൽ തീർത്ത ശില്പം സമ്മാനിച്ചു.

കുമിഴ് മരത്തിൽ പാരമ്പര്യ ദാരുശില്പകലയുടെ തനിമയിൽ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള വേണുഗോപാല ശ്രീകൃഷ്ണ ശില്പവും സ്വർണ്ണക്കോലത്തിന്റെ മാതൃകയും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് രാഷ്ട്രപതിക്ക് കൈമാറി. കളഭം, സ്പെഷ്യൽ പായസം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങുന്ന പ്രസാദങ്ങൾ ക്ഷേത്രം തന്ത്രി രാഷ്ട്രപതിക്ക് നൽകി. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എമ്മുമാരായ എം. രാധ, കെ. ബിനു, ദേവസ്വം പി.ആർ.ഒ വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ അനിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ രാഷ്ട്രപതി കിഴക്കേ നടയിൽ കാത്തുനിന്ന ഭക്തർക്ക് നേരെ കൈവീശി അഭിവാദ്യം അർപ്പിച്ച ശേഷമാണ് മടങ്ങിയത്.


Related articles

See all
Popular News

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ; ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ കർശന ഗതാഗ...

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in