Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്; അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ തുടക്കം

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്; അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ തുടക്കം

പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പൂജാച്ചടങ്ങോടെ തുടക്കമായി. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമ്മിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങ് നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്നും രാജ്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അതിജീവനശേഷിക്കുമുള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.

സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും പൂജാച്ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടവ്യക്തികളും പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പതിവ് വാണിജ്യസിനിമയുടെ അതിരുകൾക്കപ്പുറം രാജ്യത്തിനാകെയുള്ള ആദരമായി നിലകൊള്ളുന്ന ഒരു സൃഷ്ടിയാണ് സംവിധായകൻ അർജുൻ സർജയും നിർമ്മാതാവ് അനൂപ് മോഹനും ലക്ഷ്യമിടുന്നത്. ആക്ഷൻ സിനിമകളിൽ അർജുൻ സർജയ്ക്കുള്ള കൈയടക്കവും വലിയ ക്യാൻവാസിൽ ചിത്രം ഒരുക്കാനുള്ള നിർമ്മാതാവിന്റെ കാഴ്ചപ്പാടും ഒത്തുചേരുമ്പോൾ ദൃശ്യഗാംഭീര്യവും വൈകാരികതയും ആധികാരികതയും നിറഞ്ഞ ചലച്ചിത്രാനുഭവമായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ.

രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ നിർണായക അധ്യായമായ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ശക്തമായ ദൃശ്യഭാഷയിൽ അവതരിപ്പിക്കുകയാണ് ചിത്രം. സൈനികജീവിതത്തിന്റെ യാഥാർഥ്യങ്ങളും ത്യാഗവും ദേശസുരക്ഷയും നേരിട്ടറിഞ്ഞ അനുഭവസമ്പത്തുമായാണ് മേജർ വിജയ് ഭാർഗവ് തിരക്കഥ തയ്യാറാക്കുന്നത്. സംഭവങ്ങൾക്ക് പിന്നിലെ മനുഷ്യവികാരങ്ങളും ധീരതയും നിശ്ചയദാർഢ്യവും പ്രേക്ഷകർക്ക് അടുത്തറിയാനാകും വിധം ഏറെ സൂക്ഷ്മതയോടെയും ദേശീയ ഉത്തരവാദിത്തത്തോടെയുമാണ് ചിത്രം ഒരുക്കുന്നത്.

ഹിന്ദിയിൽ ഒരുങ്ങുന്ന ഈ വമ്പൻ ചിത്രം ഒമ്പത് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുക. ഭാഷയുടെയും പ്രദേശത്തിന്റെയും അതിരുകളില്ലാതെ കഥ ഓരോ ഇന്ത്യക്കാരനിലും എത്തണമെന്നാണ് അണിയറപ്രവർത്തകരുടെ നിലപാട്. ചിത്രത്തിന്റെ പേര് തൽക്കാലം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും പ്രത്യേക പ്രഖ്യാപനത്തിലൂടെ ഉടൻ പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ, രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യദിനമായ 2027 ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

ചിരഞ്ജീവിയുടെയും നാനിയുടെയും പ്രശംസ ഏറ്റുവാങ്ങി ‘ആകാശംലോ ഒക താര’; തിയറ്ററുകളിൽ മുന്നേറി ദു...

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

Popular News

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

Popular News

ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയരുന്നു; രജിസ്‌ട്രേഷൻ നാളെ 10 മണി മുതൽ, ടാഗോർ തിയേറ്ററിൽ 24...

Save your stories

Sign in