Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

സൈജു കുറുപ്പ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹരിവരാസനം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഭക്തിയും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധവും പ്രതിപാദിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. മകരവിളക്ക് ദിനത്തിൽ ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

ഒരു കുടുംബചിത്രമായാണ് ‘ഹരിവരാസനം’ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. കെ. അമ്പാടിയാണ് ഒരുക്കിയിരിക്കുന്നത്.

സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. എട്ട് ഗാനങ്ങളുള്ള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് പനോരമ മ്യൂസിക്കാണ് സ്വന്തമാക്കിയത്. പനോരമ സ്റ്റുഡിയോസാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തിക്കുന്നത്.

ആർ. ജയചന്ദ്രനാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. സജാദ് കാക്കു ഛായാഗ്രഹണവും അജീഷ് ഇടമൺ എഡിറ്റിങ്ങും നിർവഹിക്കുന്നു. ശശി പൊതുവാൾ (പ്രൊഡക്ഷൻ കൺട്രോളർ), രാഖിൽ (പ്രൊഡക്ഷൻ ഡിസൈനർ), സ്റ്റെഫി സേവ്യർ (വസ്ത്രാലങ്കാരം), പാർത്ഥൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഹസ്സൻ വണ്ടൂർ (മേക്കപ്പ്), പ്രിജിൻ ജെസ്സി (അസോസിയേറ്റ് ഡയറക്ടർ), ജെഫിൻ ബിജോയ് (സ്റ്റിൽസ്), ഇല്ലുമിനാർട്ടിസ്റ്റ് (ഡിസൈൻ), പ്രതീഷ് ശേഖർ (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.


Related articles

See all
Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Popular News

മ്യൂസിക് ക്രൈം ത്രില്ലറുമായി 'റീസൺ ചാപ്റ്റർ വൺ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടിക...

Save your stories

Sign in