Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എഐസിസിയുടെ ആഹ്വാനപ്രകാരം വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, കെപിസിസി ഭാരവാഹികള്‍, എഐസിസി സെക്രട്ടറിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമാകും.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും പൗരാവകാശങ്ങളും ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. ഭരണഘടനയെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, ഈ പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in