Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രക്താർബുദത്തോടുള്ള പോരാട്ടം വെളിപ്പെടുത്തി ഗായകൻ ഷഫ്ഖാത് അമാനത് അലി; മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ചു

രക്താർബുദത്തോടുള്ള പോരാട്ടം വെളിപ്പെടുത്തി ഗായകൻ ഷഫ്ഖാത് അമാനത് അലി; മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ചു
രക്താർബുദത്തോടുള്ള പോരാട്ടം വെളിപ്പെടുത്തി ഗായകൻ ഷഫ്ഖാത് അമാനത് അലി; മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ചു
ഷാരൂഖ് ഖാൻ നായകനായ 'കഭി അൽവിദാ നാ കെഹനാ' എന്ന ചിത്രത്തിലെ 'മിത്‌വാ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ പാക് ഗായകൻ ഷഫ്ഖാത് അമാനത് അലി തന്റെ രക്താർബുദ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. മൾട്ടിപ്പിൾ മയലോമ എന്ന രക്താർബുദമാണ് സ്ഥിരീകരിച്ചതെന്ന് അറുപത്തിയൊന്നുകാരനായ അദ്ദേഹം വ്യക്തമാക്കി.

രോഗം മൂലം ഒരു വർഷത്തോളം സംഗീത വേദികളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതായും കിടപ്പിലായതായും അദ്ദേഹം പറഞ്ഞു. രോഗസ്ഥിരീകരണം തനിക്കും കുടുംബത്തിനും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. തന്നെയും കുടുംബത്തെയും ആരാധകരെയും വിഷമിപ്പിക്കുന്ന വാർത്തയായതിനാൽ തുടക്കത്തിൽ രോഗവിവരം സ്വകാര്യമായി വെക്കാനാണ് തീരുമാനിച്ചത്. കീമോതെറാപ്പിയുടെ ഒരു ഘട്ടം പൂർത്തിയായതായും നിലവിൽ ആഴ്ചതോറും മെയിന്റനൻസ് തെറാപ്പി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ സ്റ്റെം സെൽ ചികിത്സയ്ക്ക് വിധേയനാകുമെന്നും ഷഫ്ഖാത് കൂട്ടിച്ചേർത്തു.

നേരത്തേ നടിയും മോഡലുമായ ലിസ റേയും തനിക്ക് മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞിരുന്നു. അഞ്ചുവർഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന് കണക്കുകൾ മുൻനിർത്തി ഡോക്ടർ പറഞ്ഞപ്പോഴും താൻ കരുത്തോടെ പോരാടിയെന്ന് ലിസ വ്യക്തമാക്കിയിരുന്നു. 2009-ലാണ് ലിസ റേക്ക് മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ചത്. രോഗത്തെ അതിജീവിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം 2012-ൽ വീണ്ടും ലിസയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു.




Related articles

See all
Popular News

രാഹുൽ ഗാന്ധി പറഞ്ഞ രാജീവ്-സോണിയ പ്രണയനിമിഷം പുനരാവിഷ്കരിച്ച് റിതേഷ് ദേശ്മുഖും; ജെനീലിയയും...

Popular News

ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയരുന്നു; രജിസ്‌ട്രേഷൻ നാളെ 10 മണി മുതൽ, ടാഗോർ തിയേറ്ററിൽ 24...

Popular News

57-ാമത് IFFI വേദിയിൽ താരമായി ബേസിൽ ജോസഫ്; 'മിന്നൽ മുരളി' വിശേഷങ്ങളുമായി അയാൻ മുഖർജിക്കൊപ്പ...

Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Save your stories

Sign in