Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

57-ാമത് IFFI വേദിയിൽ താരമായി ബേസിൽ ജോസഫ്; 'മിന്നൽ മുരളി' വിശേഷങ്ങളുമായി അയാൻ മുഖർജിക്കൊപ്പം വേദിയിൽ

57-ാമത് IFFI വേദിയിൽ താരമായി ബേസിൽ ജോസഫ്; 'മിന്നൽ മുരളി' വിശേഷങ്ങളുമായി അയാൻ മുഖർജിക്കൊപ്പം വേദിയിൽ

പനാജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) നാലാം ദിനത്തില്‍ മലയാളി സംവിധായകനും നടനുമായ ബേസിൽ ജോസഫ് ശ്രദ്ധാകേന്ദ്രമായി. മേളയിലെ 'ഇൻ-കോൺവർസേഷൻ' വിഭാഗത്തിൽ 'മിത്തോളജി, സൂപ്പർഹീറോസ് ആൻഡ് ന്യൂ വേൾഡ്‌സ്' എന്ന വിഷയത്തിലാണ് ബേസിൽ സംസാരിച്ചത്. ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിയും ഈ സംവാദത്തിൽ ബേസിലിനൊപ്പം പങ്കെടുത്തു.

'മിന്നൽ മുരളി'യുടെ പിറവിയെക്കുറിച്ചും ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു സൂപ്പർഹീറോ ലോകം സൃഷ്ടിച്ചതിന്റെ അനുഭവങ്ങളെക്കുറിച്ചും ബേസിൽ വിശദമായി സംസാരിച്ചു. പ്രാദേശിക കഥകളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ അവയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.

തന്റെ ചിത്രമായ 'ബ്രഹ്‌മാസ്ത്ര' ഒരുക്കിയതിന്റെ അനുഭവങ്ങളും പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സിനിമാറ്റിക് യൂണിവേഴ്‌സുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും അയാൻ മുഖർജി മനസ്സുതുറന്നു. കലാ അക്കാദമിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ നടന്ന പരിപാടിയിൽ ഇരുവരുടെയും മറുപടികളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.

അഖിൽ സത്യൻ സംവിധാനം ചെയ്ത മലയാള ചിത്രം 'സർവ്വം മായ' കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ തുടങ്ങിയവർ പ്രദർശനത്തിനായി എത്തിയിരുന്നു.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുസാൻ ആൻഡ്രൂസ് കൊറിയ സംവിധാനം ചെയ്ത മെക്‌സിക്കൻ ചിത്രം 'ദി ഹണ്ട്രസ്', ലോറൻസോ ഫെറോയും ലൂക്കാസ് വിഗ്‌നാലെയും ചേർന്നൊരുക്കിയ അർജന്റീനിയൻ ചിത്രം 'ദി റിവർ ട്രെയിൻ' എന്നിവയും കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. ഇന്ന് ഇന്ത്യൻ പനോരമയിലെ നോൺ-ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത മലയാള ചിത്രം 'സ്വിച്ച് ഓഫ്' ഉൾപ്പെടെയുള്ള സിനിമകൾ പ്രദർശനത്തിനെത്തും.

Related articles

See all
Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'സർവം മായ' ഉൾപ്പെടെ നാല് മലയാള...

Popular News

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ്...

Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Save your stories

Sign in