Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്ത്രീയുടെ പേരിൽ

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്ത്രീയുടെ പേരിൽ

മലപ്പുറം: മെര്‍ക്കുറി കലര്‍ന്ന 'എഫ് ട്യൂണ്‍' ഫെയ്‌സ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി പൊലീസ്. ക്രീമിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ കാസര്‍കോട് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വൃക്കരോഗം ബാധിച്ച പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത് ഈ നമ്പറില്‍ നിന്നാണ്. സിം കാര്‍ഡ് ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും. മെര്‍ക്കുറി അടങ്ങിയ വ്യാജ ക്രീമുകള്‍ വില്‍പ്പന നടത്തുന്ന കാസര്‍കോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ക്രീമിലെ വിഷബാധമൂലം ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ഇരയായ 17-കാരി വ്യക്തമാക്കി. താന്‍ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിള്‍ പെണ്‍കുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. 'എഫ് ട്യൂണ്‍' ക്രീം നിലവില്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് ഉടനടി നിര്‍ത്തണമെന്നും പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചു. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം കമന്റുകളിട്ട് വേദനിപ്പിക്കുന്നവരുണ്ടെന്നും, താന്‍ ഈ കെണിയില്‍ അകപ്പെട്ടുപോയെങ്കിലും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന ആഗ്രഹത്താലാണ് നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചതെന്നും 17-കാരി പറഞ്ഞു.

സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ അനിയന്ത്രിതമായ വില്‍പ്പനയും വിതരണവും തടയാന്‍ ആരോഗ്യ വകുപ്പ് കര്‍ശന നടപടികളിലേക്ക് കടക്കുകയാണ്. നിലവില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് മാത്രമാണ് ലൈസന്‍സ് നിര്‍ബന്ധമുള്ളത്. എന്നാല്‍ ഇനി മുതല്‍ കേരളത്തില്‍ ഇവ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ളവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Save your stories

Sign in